Web Desk

June 03, 2020, 8:01 pm

ജോര്‍ജ് ഫ്ലോയ്ഡ് കൊലപാതകത്തെ അപലപിച്ച് ബോറിസ് ജോണ്‍സണ്‍, നിയമവിധേയമായി പ്രതിഷേധിക്കാനും ആഹ്വാനം

Janayugom Online

ലണ്ടന്‍: അമേരിക്കയില്‍ കറുത്തവംശജനായ ജോര്‍ജ് ഫ്ലോയ്ഡ് പൊലീസുകാരന്റെ കൈകൊണ്ട് മരിച്ച സംഭവം അപലപനീയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അതേസമയം ഇക്കാര്യത്തില്‍ അടുത്ത സുഹൃത്തായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുമോ എന്ന് അദ്ദേഹം പ്രതികരിച്ചില്ല.

ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് നിയമവിധേയമായിരിക്കണമെന്നും ബോറിസ് പറഞ്ഞു.

ഫ്ലോയ്ഡിന് നീതി ലഭിക്കണമെന്ന് ബ്രിട്ടനിലെ പൊലീസ് ഉദ്യോഗസ്ഥരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വെല്ലുവിളി നിറഞ്ഞ കാലത്ത് കൂടിയാണ് കടന്ന് പോകുന്നതെന്നും അതുകൊണ്ട് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

eng­lish sum­ma­ry: Boris John­son Con­demns George Floyd Killing, Calls For “Law­ful” Protests

you also may like this video