ലോക്ഡൗണ്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ പത്തംഗ ഉപദേശക സമിതിയിലെ മറ്റൊരു ഉപദേഷ്ടാവ് കൂടി രാജി വച്ചു. സ്ത്രീകളും തുല്യതയും, സാംസ്കാരിക വകുപ്പ്, മാധ്യമം, കായികം, തീവ്രവാദം എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായിരുന്ന എലീന നരോസാൻസ്കിയാണ് രാജിവച്ചത്.ഉപദേശക സമിതിയിലെ നാലംഗങ്ങള്‍ നേരത്തെ സ്ഥാനങ്ങളൊഴിഞ്ഞിരുന്നു. പോളിസി ചീഫായ മുനീറ മിർസ, ചീഫ് ഓഫ് സ്റ്റാഫ് ഡാൻ റോസൻഫീൽഡ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി മാർട്ടിൻ റെയ്നോൾഡ്സ്, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജാക്ക് ഡോയൽ എന്നിവരാണ് രാജിവച്ചത്. ട്രഷറി ചാന്‍സലറായ റിഷി സുനകും സ്ഥാനമൊഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.
ENGLISH SUMMARY:Boris Johnson resigns from advisory board
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.