Web Desk

ലണ്ടൻ

April 19, 2021, 10:10 am

ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദ് ചെയ്യണമെന്ന് ആവിശ്യം

Janayugom Online

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവിശ്യവുമായി പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി. ഏപ്രില്‍ 26നാണ് ബോറിസ് ജോണ്‍സന്‍ ഇന്ത്യയിലെത്തുക. ഇന്ത്യയില്‍ കോവിഡ് ബാധതരുടെ എണ്ണം പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളിലാണ്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. രാജ്യത്ത് ഇരട്ട ജനിതക മാറ്റം വന്ന വൈറസ് കഴിഞ്ഞ മാസം ബ്രിട്ടനിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതേക്കുറിച്ച് പഠനം നടത്തിവരികയാണ്. ഈ ഘട്ടത്തിലാണ് ലേബര്‍ പാര്‍ട്ടി പ്രധാനമന്ത്രിയുടെ സന്ദള്‍ശനത്തിനെതിരെ രംഗത്തെത്തിയത്.

ENGLISH SUMMARY:Boris John­son’s vis­it to India needs to be canceled
You may also like this video