Web Desk

ലണ്ടന്‍

May 30, 2021, 8:25 am

രഹസ്യമായി വിവാഹിതനായി യുകെ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍

Janayugom Online

യുകെ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണും കാമുകി കാരി സൈമണ്ട്​സും തമ്മിലുള്ള വിവാഹം അതീവരഹസ്യമായി നടത്തിയെന്ന്​ റിപ്പോര്‍ട്ട്​. വെസ്റ്റ്​മിനിസ്റ്റര്‍ കത്തീഡ്രലിലാണ്​ വിവാഹം നടത്തിയത്​. ശനിയാഴ്ച ഉച്ചയോടെ ചടങ്ങ്​ നടത്തിയതെന്നാണ്​ സൂചന​.

അതേസമയം, പ്രധാനമന്ത്രിയുടെ ഡോവിങ്​ സ്​ട്രീറ്റ്​ ഓഫീസിലെ വക്​താവ്​ വാര്‍ത്തകള്‍ നിഷേധിച്ചു. അവസാനനിമിഷമാണ്​ ചടങ്ങിനെ കുറിച്ച്‌​ അതിഥികള്‍ക്ക്​ വിവരം നല്‍കിയതെന്നാണ്​ സൂചന. ജോണ്‍സന്‍റെ ഓഫീസിലുണ്ടായിരുന്നവര്‍ക്ക്​ പോലും കാര്യമായ ധാരണ ചടങ്ങിനെ കുറിച്ച്‌​ ഇല്ലായിരുന്നു.

ഇംഗ്ലണ്ട്​ കോവിഡ്​ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരമാവധി 30 പേര്‍ക്കാണ്​ വിവാഹചടങ്ങില്‍ പ​ങ്കെടുക്കാന്‍ അനുമതി. ശനിയാഴ്ച ഉച്ചക്ക്​ ഒന്നരയോടെ തന്‍റെ വെളുത്ത ലിമോസിന്‍ കാറിലാണ് കാരി​ സൈമണ്ട്​സ്​ പള്ളിയിലെത്തിയത്​. 56കാരനായ ബോറിസ്​ ജോണ്‍സണും 33കാരിയായ കാരി സൈമണ്ട്​സും 2019 മുതല്‍ ലിവിങ്​ ടുഗേതറിലാണ്​.

Eng­lish Sum­ma­ry : Bor­ris john­son mar­ried secretly

You may also like this video :