Web Desk

ന്യൂഡല്‍ഹി

June 07, 2020, 11:51 am

ഇന്തോ-ചൈന സൈനിക ചര്‍ച്ച: സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്ന് ഇന്ത്യ

Janayugom Online

അതിര്‍ത്തിമേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ധാരണയായെന്ന് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴുള്ള ഉഭയകക്ഷികരാറുകള്‍ അനുസരിച്ചായിരിക്കുമിതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ദിവസം കിഴക്കന്‍ ലഡാക്കിന് സമീപം വച്ച് ഉന്നതതല സൈനിക ചര്‍ച്ചകള്‍ നടന്നിരുന്നു.

ചര്‍ച്ചയ്ക്കുള്ള അഭ്യര്‍ത്ഥന ഇന്ത്യയാണ് മുന്നോട്ട് വച്ചത്. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ മാല്‍ഡോ പോയിന്റില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍.

ചര്‍ച്ച തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ലഫ്.ജനറല്‍ ഹരീന്ദര്‍ സിങാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. ടിബറ്റ് സൈനിക ജില്ലയുടെ കമാന്‍ഡര്‍ ആണ് ചൈനീസ് സംഘത്തിന്റെ തലവന്‍.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷികമാണ് ഇക്കൊല്ലം. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക‑നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

eng­lish sum­ma­ry: “Both Sides Agreed To Peace­ful­ly Resolve Sit­u­a­tion”: India On Mil­i­tary-Lev­el Talks With China

you may also like this video: