പിഞ്ചുകുഞ്ഞുങ്ങൾക്ക് കുപ്പിപ്പാൽ നൽകുമ്പോൾ ശ്രദ്ധിക്കുക; ക്യാൻസർ ഉണ്ടാകാൻ സാധ്യതയേറെ

Web Desk
Posted on May 23, 2019, 3:04 pm

പിഞ്ചുകുഞ്ഞുങ്ങൾക്കുള്ള പാൽക്കുപ്പിയിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ. കേ​ര​ള​ത്തി​ലേ​ത് അ​ട​ക്കം ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സാമ്പിളുകൾ ​ പ​രി​ശോ​ധി​ച്ച ഗോ​ഹ​ട്ടി ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ (ഐ​ഐ​ടി) റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള സാ​ന്പി​ളി​ലാ​ണ് ഏ​റ്റ​വും മോ​ശ​മാ​യ പ്ലാ​സ്റ്റി​ക് ഘ​ട​ക​മു​ള്ള​ത്. കേ​ര​ള​ത്തി​ൽ നി​ന്നു ക​ണ്ടെ ത്തി​യ​തി​ൽ ഇ​തു കു​റ​വാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കു​ട്ടി​ക​ൾ​ക്കു​ള്ള പാ​ൽ​ക്കു​പ്പി​ക​ളി​ൽ സി​ന്ത​റ്റി​ക് ഘ​ട​ക​മാ​യ ബി​സെ​ഫി​നോ​ൾ എ (​ബി​പി​എ) ഉ​ണ്ടാ​ക​രു​തെ​ന്നു ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ് (ബി​ഐ​എ​സ്) നി​ഷ്ക​ർ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ്യ​ത്തു​ള്ള കു​പ്പി​ക​ളി​ൽ നി​ന്നു ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ഘ​ട​ക​ങ്ങ​ൾ നി​റ​ഞ്ഞ​താ​ണെ​ന്നു ക​ണ്ടെ ത്തി​യി​രി​ക്കു​ന്ന​ത്.

ബ്രാ​ൻ​ഡ​ഡ് ആ​യ​തും അ​ല്ലാ​ത്ത​തു​മാ​യ 20 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 0.9 മു​ത​ൽ 10.5 പി​പി​ബി (പാ​ർ​ട്സ് പേ​ർ ബി​ല്യ​ണ്‍) വ​രെ അ​ള​വി​ൽ ബെ​സ​ഫി​നോ​ൾ എ ​ചേ​ർ​ന്നി​ട്ടു​ണ്ടെന്നു ​റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സി​ന്ത​റ്റി​ക് ഘ​ട​ക​മാ​യ ബി​സ​ഫി​നോ​ൾ എ ​ശ​രീ​ര​ത്തി​ൽ ക​ട​ക്കു​ന്ന​തു മൂ​ലം സ്ത​നം, മ​സ്തി​ഷ്കം എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​ർ, തൈ​റോ​യ്ഡ്, വ​ന്ധ്യ​ത, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, പ്ര​മേ​ഹം തു​ട​ങ്ങി​യ​വ​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നു ലോ​ക ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.