June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

കൊള്ള ലാഭം ഇനി ഇല്ല: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു

By Janayugom Webdesk
February 12, 2020

കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ച് സർക്കാർ ഉത്തരവ്. നിലവിൽ 20 രൂപക്കാണ് കുപ്പിവെളളം വിൽക്കുന്നത്. അവശ്യസാധന വിലനിയന്ത്രണ നിയമത്തിൻെറ പരിധിയിൽ ഉൾപ്പെടുത്തിയാണ് കുപ്പിവെള്ളത്തിൻെറ വില കുറച്ചത്. ഇപ്പോൾ നികുതി ഉൾപ്പെടെ 8 രൂപയ്ക്കാണ് ഒരു ലിറ്റർ കുപ്പിവെള്ളം ചില്ലറ വിൽപ്പനക്കാർക്ക് ലഭിക്കുന്നത്. ഇതേവെള്ളമാണ് 20 രൂപയ്ക്ക് വിൽക്കുന്നത്.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെളളം വിൽക്കാനാവില്ലെന്ന വ്യവസ്ഥയും പുതിയ ഉത്തരവിലുണ്ടാവും.വില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സർക്കാർ കുപ്പിവെള്ള കമ്പനികളുമായി ചർച്ച നടത്തിയിരുന്നു. വില കുറച്ച് വിൽക്കാൻ കേരള ബോട്ടില്‍ വാട്ടര്‍ മാനുഫാക്ച്വറിങ്ങ് അസോസിയേഷന്‍ തീരുമാനിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: bot­tled water price reduced

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.