Web Desk

ചെന്നൈ

January 21, 2020, 2:46 pm

അമ്മ മുടി വെട്ടാൻ നിർബന്ധിച്ചു; മകൻ ആത്മഹത്യ ചെയ്തു

Janayugom Online

അമ്മ മുടി വെട്ടാൻ നിർബന്ധിച്ചതിൽ മനംനൊന്ത് പതിനാറുകാരൻ ആത്മഹത്യ ചെയ്തു. പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ ശ്രീനിവാസനാണ് ജീവനൊടുക്കിയത്. ചെന്നൈയില്‍ സിനിമ മേഖലയിൽ ജോലി ചെയ്തു വരികയാണ് കുട്ടിയുടെ അമ്മ. പൊങ്കലിന്റെ അവധിക്ക് അമ്മയുടെ അടുത്തേയ്ക്ക് എത്തിയതായിരുന്നു കുട്ടി. തുടർന്ന് അമ്മ മുടി വെട്ടാൻ പറയുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു.

അതിനു ശേഷം അമ്മ ജോലിയ്ക്ക് പോയി തിരികെ എത്തിയപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകനുമായി അമ്മ ബാർബർ ഷോപ്പിൽ പോയിരുന്നെന്നും കുട്ടിയോട് മുടിവെട്ടാൻ ആവശ്യപ്പെട്ടതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

you may also like this video;