രക്തബാങ്കുകാര്‍ കനിഞ്ഞില്ല അത്യാസന്നനിലയിലുള്ള ബാലന്‍ മരിച്ചു

Web Desk
Posted on July 18, 2019, 3:36 pm

ദമോഹ്;മധ്യപ്രദേശിലെ ദമോഹില്‍ അത്യാസന്നനിലയിലുള്ള കുട്ടിക്ക് രക്തബാങ്കുകാര്‍ രക്തം നല്‍കിയില്ല കുട്ടി മരണത്തിന് കീഴടങ്ങി. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എട്ടുവയസുകാരനാണ് മരിച്ചത്. കുട്ടിയുടെ മാതാവ് രക്തം സംഘടിപ്പിക്കാന്‍ പോയിട്ടും കിട്ടിയില്ല. ബാങ്കില്‍ 1200 രൂപ അടച്ചിട്ടും അധികൃതര്‍ രക്തം നല്‍കാത്തതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കുട്ടിക്ക് രക്താര്‍ബുദമായിരുന്നുവെന്നും ഗുരുതരനിലയിലായിരുന്നെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.