നാട്ടിൻ പുറങ്ങളിലെ മൈതാനത്തെ സ്ഥിര കാഴ്ചയാണ് കളിയ്ക്കിടയിൽ പന്ത് അപ്പുറത്തെ വീട്ടിൽ പോകുന്നതും വീട്ടിലുള്ളവരുടെ വഴക്കും. എന്നാൽ അത്തരത്തിൽ കട്ടക്കലിപ്പിലായ കുട്ടിക്കലിപ്പന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മൈതാനത്ത് പന്തുകളിക്കുന്നതിനിടെ അയൽപക്കത്തെ വീട്ടിൽ പന്ത് വീണു. എന്നാൽ അത് തിരിച്ച് കിട്ടിയതാകട്ടെ കുത്തിക്കീറിയ നിലയിലും. ഇതാണ് കുട്ടിയെ രോഷാകുലനാക്കിയതും.
‘1750 രൂപയാ ആ പന്തിന്. ആ ചേച്ചി എന്തോത്തിനാ അത് കുത്തിപ്പൊട്ടിച്ചു കളഞ്ഞേ. അതും മീൻ പിച്ചാത്തി കൊണ്ട്..എന്തോത്തിനാ.. മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്. പന്ത് കണ്ട.. പന്ത് കണ്ട നിങ്ങള്…എന്തൊരു സ്വഭാവമാണ് ചേച്ചി‘ കുട്ടി വീഡിയോയിൽ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്. ചേച്ചി ചെയ്തത് ശരിയായില്ല എന്നാണ് വീഡിയോയ്ക്ക് കാഴെ വരുന്ന കമ്മന്റുകൾ.
വീഡിയോ;
https://www.facebook.com/abdulnasar.in/videos/2839948559359561/
English Summary: The boy video was viral in social media.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.