ഷൂവിലും ക്ലോസറ്റ് കവറിലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍: ആമസോണിനെതിരെ പ്രതിഷേധം ശക്തം

Web Desk
Posted on May 16, 2019, 10:12 pm

മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ആമസോണിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കുവെച്ച ഷൂവിലും ക്ലോസറ്റ് കവറിലും ചവിട്ടുമെത്തയിലും ഹിന്ദു ദൈവങ്ങളുടെ ചിത്രം വന്നതിനെത്തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്.
തുടര്‍ന്ന് ആയിരത്തോളം വരുന്ന ട്വിറ്റര്‍ ഉപഭോക്താക്കള്‍ ആമസോണ്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. പ്രതിഷേധം ശക്തമായതിനുപിന്നാലെ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുന്നതായി ആമസോണ്‍ അറിയിച്ചു.

YOU MAY LIKE THIS VIDEO