27 March 2024, Wednesday

Related news

March 27, 2024
March 26, 2024
March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 24, 2024
March 24, 2024
March 23, 2024

ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ചയായി ബഹിഷ്കരണം

Janayugom Webdesk
July 23, 2022 7:30 pm

സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് കെപിസിസി കോഴിക്കോട്ട് സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിൽ നിന്ന് മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും വിട്ടുനിന്നത് നേതൃത്വത്തിന് വന്‍ തിരിച്ചടിയായി. കെപിസിസി അധ്യക്ഷനോടുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ഇരുവരും പരിപാടിയിൽ നിന്ന് വിട്ടു നിന്നത്. ജില്ലയിൽ തന്നെയുണ്ടായിട്ടും മുല്ലപ്പള്ളി ശിബിരത്തിൽ നിന്ന് വിട്ടുനിന്നത് വ്യാപക ചർച്ചയാവുകയും ചെയ്തു. കോൺഗ്രസിന്റെ പുതിയ നേതൃത്വവുമായി കടുത്ത വിയോജിപ്പുള്ള ഇരുവർക്കും ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി ഭാരവാഹികളുടെയും പുനസംഘടനയിൽ കടുത്ത അതൃപ്തിയുമുണ്ടായിരുന്നു. ഇക്കാര്യം ഇരുവരും പലതവണ പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. 

പാർട്ടിയുമായി ബന്ധപ്പെട്ട നിർണായകമായ തീരുമാനങ്ങൾ എടുക്കുമ്പോൾ തങ്ങളെ അറിയിക്കുന്നില്ലെന്നും തങ്ങളുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്നുമാണ് മുല്ലപ്പള്ളിയുടെയും വി എം സുധീരന്റെയും പരാതി. മുല്ലപ്പള്ളി കുറച്ചു ദിവസങ്ങളായി മലബാറിലെ ജില്ലകളിൽ നിരവധി പാർട്ടി പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്. ഇന്നലെ വടകരയിലെ വീട്ടിലുണ്ടായിട്ടും അദ്ദേഹം ബോധപൂർവം എത്താതിരിക്കുകയായിരുന്നു. ഇന്ന് പയ്യോളിയിൽ നടക്കുന്ന ഐ എൻ ടി യു സി പയ്യോളി മണ്ഡലം പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതും മുല്ലുപ്പള്ളി തന്നെയാണ്. കെപിസിസി നടത്തുന്ന ചിന്തൻ ശിബിരത്തിലേക്ക് മുല്ലപ്പള്ളിയെ കെപിസിസി നേതൃത്വം നേരിട്ട് ക്ഷണിച്ചില്ലെന്നാണ് സൂചന. എഐസിസി നേതാക്കളും അദ്ദേഹത്തെ വിളിച്ചിട്ടില്ല. 

ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ മാത്രമാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് വിളിച്ചത്. ഈ സാഹചര്യത്തിലാണ് പരിപാടിക്ക് എത്താതിരുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. അതേസമയം മുല്ലപ്പള്ളിയും സുധീരനും പങ്കെടുക്കാത്തതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇരു നേതാക്കളും വിട്ടു നിൽക്കുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളെ തുടർന്ന് കെ മുരളീധരൻ എം പിയും ഇന്നലെ ചിന്തൻ ശിബിരത്തിനെത്തിയില്ല.

കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്ന് ചർച്ചയിൽ വിമർശനം ഉയർന്നു. ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങൾ രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഉറച്ച നിലപാടുകൾ ഉയർത്തി കോൺഗ്രസ് മുന്നോട്ട് പോകണമെന്നും ചർച്ചയിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. സംഘടനാ നവീകരണം ഉൾപ്പെടെയുള്ള അഞ്ച് റിപ്പോർട്ടുകളിൻമേലാണ് ശിബിരത്തിൽ ചർച്ചകൾ നടക്കുന്നത്. ചിന്തൻ ശിബിരത്തിൽ പ്രസംഗിച്ച നേതാക്കളും പാർട്ടിയുടെ സംഘടനാ ശൈഥില്യം ചൂണ്ടിക്കാട്ടി. 

Eng­lish Summary:Boycott dis­cussed in Chin­tan camp
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.