മീ ടു പ്രതിഷേധം: കെപിസിസി പരിപാടിയിൽ ഗൗരീദാസന്‍ നായരെ പങ്കെടുപ്പിക്കില്ല

Web Desk
Posted on May 16, 2019, 11:35 am

കെപിസിസി വിചാര്‍ വിഭാഗ് സംഘടിപ്പിക്കുന്ന ഡി വിജയകുമാര്‍ അനുസ്മരണ സെമിനാറില്‍ ഗൗരീദാസന്‍ നായരെ പങ്കെടുപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി സൂചന. പ്രതിഷേധം ഉയര്‍ന്നതോടെ പുതിയ തീരുമാനം. നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ കേരളം(NWMI Ker­ala) ആണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതേസമയം, ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരം പ്രസ് ക്ലബിൽ വെച്ച് നടന്ന പരിപാടിയിൽ നിന്ന് ഗൗരിദാസൻ നായരും വിട്ടുനിന്നു. പ്രതിഷേധം ഭയന്നാണ് ഗൗരിദാസൻ നായർ ചടങ്ങിൽ നിന്ന് വിട്ടുനിന്നത്. ഗൗരീദാസൻ നായരെ ചടങ്ങിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരും സെമിനാറിൽ നിന്ന് വിട്ടുനിന്നു.

കുട്ടികളെയടക്കം പലരെയും ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം നേരിടുന്നതിനാലാണ് ഗൗരീദാസന്‍ നായര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്.