Web Desk

മെക്‌സിക്കോ സിറ്റി

February 13, 2020, 4:18 pm

ചർമം മുഴുവൻ കത്തിക്കൊണ്ട് നീക്കി, ആന്തരികാവയവങ്ങളും കണ്ണുകളും ചൂഴ്‌ന്നെടുത്തു, ശരീരം വെട്ടുനുറുക്കി ക്ലോസറ്റിലിട്ടു; കാമുകിയെ കൊന്ന് അർദ്ധ ന ഗ്നനായി തെരുവിലിറങ്ങിയ കാമുകൻ പിടിയിൽ

Janayugom Online

കാമുകിയെ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹ അവശിഷ്ടങ്ങൾ ക്ലോസറ്റിൽ തള്ളിയ കാമുകൻ പിടിയിൽ. മെക്‌സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലാണ് സംഭവം. സിവില്‍ എന്‍ജിനീയറായ എറിക് ഫ്രാന്‍സിസ്‌കോ(46) യാണ് ഇന്‍ഗ്രിത് എക്‌സാമില വാര്‍ഗസ് എന്ന 26കാരിയായ തന്റെ കാമുകിയെ കൊ ലപ്പെടുത്തിയത്. സംഭവ ശേഷം ചോരയിൽ കുളിച്ച നിലയിൽ തെരുവിലിറിങ്ങിയ എറിക്കിനെ കണ്ട പ്രാദേശികവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇവർക്കിടയിലുണ്ടായിരുന്ന തർക്കമാണ് കൊ ലപാതകത്തിലേയ്ക്ക് നയിച്ചെതെന്നാണ് പൊലീസ് പറയുന്നത്. കലഹത്തിനിടയിൽ തന്നെ കൊല്ലുമെന്നു അലറി വിളിച്ച ഇൻഗ്രിത് കറിക്കത്തിയെടുത്ത് തന്റെ ദേഹത്തു കുത്തിയിറക്കിയെന്നും എറിക് പൊലീസിനോട് പറഞ്ഞു. എന്നാൽ അസാധാരണമായിരുന്നു എറിക്കിന്റെ പ്രതികരണം. വീണ്ടും തന്റെ ശരീരത്തിൽ കത്തി കുത്തിയിറക്കാൻ അയാൾ തന്റെ കാമുകിയോട് ആവശ്യപ്പെട്ടു. തുടർച്ചയായി ഭ്രാന്തനെ പോലെ അട്ടഹസിച്ചുകൊണ്ട് ഇൻഗ്രിതിനെ താൻ നേരിട്ടുവെന്നും എറിക് പൊലീസിനോട് പറഞ്ഞു.

വീഡിയോ കടപ്പാട്: Mail online 

രണ്ടു തവണ തുടർച്ചയായി കാമുകി തന്റെ നെഞ്ചിൽ കുത്തിയെന്നും ഇതോടെ കത്തി പിടിച്ചുവാങ്ങി അതിക്രൂരമായി ഇൻഗ്രിതിനെ മുറിവേൽപ്പിച്ചുവെന്നും കഴുത്തറുത്തു കൊ ലപ്പെടുത്തിയെന്നും എറിക് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇൻഗ്രിത് മരിച്ചുവെന്നു ഉറപ്പായതോടെ ശരീരം പലഭാഗങ്ങളായി മുറിച്ചു. കുറച്ചു ഭാഗം ശുചിമുറിയിലെ ക്ലോസറ്റിൽ തള്ളി. ബാക്കി ഭാഗം പ്ലാസ്റ്റിക് കവറിൽ നിറച്ച് പലഭാഗത്തായി വിതറി. ഇൻഗ്രതിന്റെ ചർമം മുഴുവൻ കത്തിക്കൊണ്ട് നീക്കിയ നിലയിലായിരുന്നു.

ആന്തരികാവയവങ്ങളും കണ്ണുകളും ചുഴ്‌ന്നെടുത്തതിനു ശേഷം അവ ഓടയിൽ എറിഞ്ഞു കളഞ്ഞെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞ മൃതദേഹഭാഗങ്ങൾ കമിതാക്കൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ പലഭാഗങ്ങളിൽ നിന്നും പൊലീസ് കണ്ടെടുത്തു. കൊ ലപാതക വിവരം എറിക് മുൻഭാര്യയെ ഫോണിൽ വിളിച്ച് പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Eng­lish Sum­ma­ry: Boyfriend ki lled his girl­friend in mexico.

you may also like this video;