September 27, 2022 Tuesday

Related news

June 16, 2022
May 26, 2022
May 18, 2022
February 13, 2022
December 6, 2021
October 30, 2021
July 29, 2021
July 22, 2021
July 16, 2021
July 5, 2021

ബിപിസിഎൽ ടെൻഡർ സമയപരിധി എങ്ങുമെത്താതെ നീളുന്നു

ബേബി ആലുവ
കൊച്ചി
July 13, 2020 10:32 pm

ബേബി ആലുവ

താല്പര്യപത്ര സമർപ്പണത്തിന്റെ സമയപരിധി പലവട്ടം നീട്ടി നൽകിയിട്ടും ബിപിസിഎൽ വില്പന ഒരു കടവിലുമടുക്കുന്നില്ല. ഇപ്പോഴത്തെ അവസാന സമയപരിധിയായ ഈ മാസം 31‑ന് അകമെങ്കിലും ആരെങ്കിലുമെത്തുമോയെന്ന വേവലാതിയിലാണ് കേന്ദ്ര സർക്കാർ.
വൻ ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ ( ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) ‑ന്റെ 52.98 ശതമാനം ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ ആദ്യം താല്പര്യപത്രം ക്ഷണിച്ചത് മാർച്ച് ഏഴിനാണ്.

സൗദി ആസ്ഥാനമായ അരാംകോ, റഷ്യൻ കമ്പനിയായ റോസ് നെഫ്റ്റ് ഉൾപ്പെടെയുള്ള ആഗോള എണ്ണ ഭീമന്മാർ ബിപിസിഎല്ലിനെ കൊത്തിയെടുക്കാൻ പറന്നെത്തുമെന്നൊക്കെ കേട്ടിരുന്നെങ്കിലും മേയ് രണ്ടു വരെയുള്ള ആദ്യ ടെൻഡർ സമർപ്പണ സമയപരിധിക്കുള്ളിലോ, പിന്നീട് നീട്ടിക്കൊടുത്ത സമയത്തിനുള്ളിലോ ഒടുവിലായി ജൂലെ 31 എന്നു നിശ്ചയിച്ചിട്ട് ഈ സമയം വരെയോ ആരും കച്ചവടത്തിനെത്തിയില്ല.

എത്രയും പെട്ടെന്ന് വില്പന നടത്താൻ വ്യഗ്രതപ്പെടുന്ന കേന്ദ്ര സർക്കാർ പക്ഷേ, ഈ നിലയിൽ പോയാൽ മുൻ നിശ്ചയപ്രകാരം പുതു വർഷത്തിൽ പുതിയ മാനേജുമെന്റ് എന്ന ആഗ്രഹം ഫലമണിയുമോയെന്ന കടുത്ത ആശങ്കയിലാണ്. ഏതു മാർഗ്ഗത്തിലൂടെയായാലും ഡിസംബറിനകം ഓഹരി വില്പന നടന്നേ പറ്റൂ. വില്പന വൈകുന്തോറും സാമ്പത്തിക വിഭവ സമാഹരണം സമ്മർദ്ദത്തിലാകുമെന്ന ഭയപ്പാടിലാണ് കേന്ദ്ര സർക്കാർ.

ഒടുവിലായി, രാജ്യത്തെ ബഹുരാഷ്ട്ര കുത്തകയായ റിലയൻസിലാണ് കേന്ദ്ര സർക്കാർ പ്രതീക്ഷപുലർത്തുന്നത്. ഇതിനായി, 74,000 കോടി രൂപ (10 ബില്യൺ ഡോളർ)യിലേറെ ആസ്തി മൂല്യമുള്ള സ്വകാര്യ കമ്പനികൾക്കു മാത്രമേ ടെൻഡർ സമർപ്പണത്തിനു യോഗ്യതയുള്ളൂ എന്ന നിലവിലെ വ്യവസ്ഥയിൽ വെള്ളം ചേർക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഏതെങ്കിലും വിദേശക്കമ്പനിയെ കൂട്ടുകക്ഷിയായി കിട്ടിയാലേ കച്ചവടത്തിൽ താല്പര്യമുള്ളൂ എന്ന നിലപാടിലാണ് റിലയൻസ്.

Eng­lish sum­ma­ry: BPCL  invest­ment story

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.