ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രുയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ സുഖോയ് യുദ്ധവിമാനത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടന്നത്. മിസൈല്‍ വളരെ കൃത്യതയോടെ ലക്ഷ്യമാക്കിയ മുങ്ങുന്ന കപ്പലിനെ തകര്‍ത്തതായി വ്യോമസേന അറിയിച്ചു. കിഴക്കൻ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ തുടർച്ചയായി മിസൈല്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
പഞ്ചാബിലെ വ്യോമത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന സുഖോയ് വിമാനം മൂന്ന് മണിക്കൂര്‍ സഞ്ചരിച്ചതിനു ശേഷമാണ് മിസൈല്‍ വിക്ഷേപിച്ചത്. കടലിലെയോ കരയിലെയോ എത് ലക്ഷ്യസ്ഥാനത്തും പകലും രാത്രിയിലും എത് കാലാവസ്ഥയിലും വളരെ കൃത്യതയോടെ ആക്രമിക്കാൻ ബ്രഹ്മോസ് മിസൈലുകള്‍ക്ക് കഴിയുമെന്ന് വ്യോമസേന വ്യക്തമാക്കി.
40 ഓളം സുഖോയ് യുദ്ധവിമാനങ്ങളിലാണ് വ്യോമസേന ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുകള്‍ ഘടിപ്പിക്കുന്നത്.
English summary: Brahmos missile test success
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.