ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Web Desk
Posted on March 22, 2018, 3:05 pm

ന്യൂഡല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ രാജസ്ഥാനിലെ പൊഖ്റാനില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചു. 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍  ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചതാണ്. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഇതിന്  400 കിലോമീറ്റര്‍ വരെ ദൂരപരിധി ഉയര്‍ത്താനും കഴിയും.

കഴിഞ്ഞ വര്‍ഷം നവംബറില്‍ സുഖോയ് 30 യുദ്ധവിമാനങ്ങളില്‍ നിന്ന് ബ്രഹ്മോസ് മിസൈലിന്റെ മറ്റൊരു പതിപ്പ് പരീക്ഷിച്ചിരുന്നു. ലോകത്ത് ആദ്യമായാണ് ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിച്ച്‌ വിക്ഷേപിച്ചത്. ഈ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. വ്യോമസേനയുടെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്നതാണ് ബ്രഹ്മോസ് സുഖോയ് യോജിച്ചുള്ള പ്രവര്‍ത്തനം. 2020ഓടെ ഈ പദ്ധതി പൂര്‍ത്തിയാവും.