28 March 2024, Thursday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

ആറുലക്ഷം കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി ബ്രസീൽ

Janayugom Webdesk
October 9, 2021 1:34 pm

അമേരിക്കക്ക്​ ശേഷം ലോകത്ത്​ ആറുലക്ഷം കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്യുന്ന രാജ്യമായി ബ്രസീൽ മാറി. വെള്ളിയാഴ്ച 615 മരണങ്ങൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 6,00,425 ആയി. 

7.32 ലക്ഷം പേരാണ്​ അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇന്ത്യയിൽ 4.5 ലക്ഷം പേരുടെ ജീവനാണ്​ കോവിഡ്​ കവർന്നത്​.ഡെൽറ്റ വകഭേദം രാജ്യത്ത്​ വീണ്ടുമൊരു കോവിഡ്​ തരംഗത്തിന്​ കാരണമാകുമെന്ന്​ മുന്നറിയിപ്പുകൾക്കിടെയാണിത്​. ഒരുമാസമായി ബ്രസീലിൽ പ്രതിദിന മരണനിരക്ക്​ 500ൽ കൂടുതലാണ്​. ഏപ്രിലിൽ ഇത്​ 3000 ആയിരുന്നു.

24 മണിക്കൂറിനിടെ 18,172പേർക്കാണ്​ പുതുതായി രോഗം ബാധിച്ചത്​. 2.1 കോടിയാളുകൾക്കാണ്​ ലാറ്റിനമേരിക്കൻ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. അമേരിക്കക്കും ഇന്ത്യക്കും ശേഷം ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ മൂന്നാമതാണ്​ ബ്രസീൽ.രാജ്യത്തെ ജനസംഖ്യയുടെ 45 ശതമാനം പേർക്ക് രണ്ട്​ ഡോസ്​ വാക്​സിൻ നൽകിക്കഴിഞ്ഞു. മുതിർന്ന പൗരൻമാർക്ക്​ ബൂസ്റ്റർ ഡോസ്​ വാക്​സിനും നൽകാൻ തുടങ്ങി.
eng­lish summary;Brazil becomes sec­ond coun­try to report 6 mil­lion covid deaths
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.