ലോകം മുഴുവൻ പടര്‍ന്നു പിടിക്കുന്ന കൊറോണ ബാധയില്‍ മരണ നിരക്ക് കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് മുൻകൂറായി ശവക്കുഴികള്‍ എടുത്ത് ബ്രസീല്‍. ബ്രസീലിലെ ഒരു ശ്മശാനത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നതിനായി നൂറുകണക്കിന് കുഴികളാണ് തയ്യാറാക്കിയിരിക്കുന്നത്. സാവോ പോളോയിലെ വില ഫോർമോസയിലുള്ള ശ്മശാനത്തില്‍ നിത്യേന നിരവധി പേരുടെ ശവമഞ്ചമാണ് എത്തുന്നത്. ശ്മശാനത്തിൽ കുഴികളെടുക്കും വരെ ആളുകൾ കാത്തുനിൽക്കേണ്ടി വരും.
ആൾക്കൂട്ടം ഒഴിവാക്കാനായി നിര്‍ദ്ദേശമുള്ളതിനാലാണ് മുൻകൂറായി കുഴികള്‍ തയ്യാറാക്കിയിടുന്നത്. കുഴികള്‍ എടുക്കുന്നതിനായി കരാര്‍ തൊഴിലാളികളെ ഏര്‍പ്പാടാക്കിയിരുന്നു. മൂന്ന് മാസത്തേയ്ക്ക് കുഴിച്ച കുഴികള്‍ ഒരു മാസം കൊണ്ട് തന്നെ ഉപയോഗിക്കേണ്ടി വന്നു. കുഴികള്‍ എടുക്കുന്നത് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
കോവിഡ് ബാധ സംശയിക്കുന്ന തരത്തില്‍ നിരവധി പേരുടെ മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത്. രോഗം സ്ഥിരീകരിക്കാത്തതിനാല്‍ തന്നെ മരണത്തിന്റെ കൃത്യമായ വിവരങ്ങള്‍ ഔദ്യോഗിക കണക്കുകളില്‍ വരുന്നതുമില്ല. ഒരു പനിയോ ജലദോഷമോ വരുന്നത് പോലെയാണ് കൊവിഡെന്നാണ് ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൾസനാരോയുടെ വാദം.
English Summary: Brazil digging holes in advance, Covid 19.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.