ഇഞ്ചോടിഞ്ച് മത്സരത്തില്‍ അര്‍ജന്റീനയെ തകര്‍ത്തു കൊണ്ട് ബ്രസീല്‍ ടോക്കിയോ ഒളിമ്ബിക്സിന് യോഗ്യത നേടി. ഇന്ന് നടന്ന അവസാന യോഗ്യതാ മത്സരം വിജയിച്ചാല്‍ മാത്രമെ ബ്രസീലിന് യോഗ്യത ലഭിക്കുമായിരുന്നുള്ളൂ. അര്‍ജന്റീനയെ ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. ബ്രസീകിനു വേണ്ടി മാത്യുസ് കുന്‍ഹ ഇരട്ട ഗോളുകള്‍ നേടി. 14ാം തവണയാണ് ബ്രസീൽ യോഗ്യത നേടുന്നത്. അര്‍ജന്റീന നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു
പൗളീനോ ആണ് മറ്റൊരു സ്കോറര്‍.. മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഉറുഗ്വേ ഇത്തവണ ഒളിമ്ബിക്സിന് എത്തില്ല. ബ്രസീല്‍ ആണ് നിലവിലെ ഒളിമ്ബിക് ചാമ്പ്യന്‍സ്. യോഗ്യതാ മത്സരങ്ങളില്‍ അണ്ടര്‍ 23 ടീമാണ് പങ്കെടുക്കുന്നത്. നേരത്തെ നെയ്മര്‍ ഒളിമ്ബിക്സ് കളിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
English Summary:Brazil qualified for the Tokyo Olympics 2020
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.