ചൈനീസ് നിര്‍മിത കോവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ബ്രസീല്‍ നിര്‍ത്തിവെച്ചു. വാക്സിൻ നിര്‍മ്മാണത്തില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് ബ്രസീലിന്റെ ആരോഗ്യ നിരീക്ഷണ ഏജൻസിയായ അൻവിസ അറിയിച്ചു.
ചൈനീസ് മരുന്നു നിര്‍മാതാക്കളായ സിനോവാക് ബയോടെക്ക് നിര്‍മിച്ച കൊറോണവാക് വാക്സിന്റെ പരീക്ഷണമാണ് നിര്‍ത്തി വച്ചിരിക്കുന്നത്. ആഗോളത്തലത്തില്‍ അവസാനഘട്ട പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന വാക്സിനാണ് കൊറോണവാക്.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. രാജ്യത്ത് 56 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുളളത്. കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ യുഎസിനും ഇന്ത്യക്കും തൊട്ടുപിന്നാലെയാണ് ബ്രസീലിന്റെ സ്ഥാനം.
ENGLISH SUMMARY: BRAZIL STOPPED COVID VACCINE EXPERIMENT
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.