December 5, 2022 Monday

Related news

November 6, 2022
January 9, 2022
November 4, 2021
November 3, 2021
October 5, 2021
September 28, 2021
September 26, 2021
September 14, 2021
August 28, 2021
July 24, 2021

കോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങള്‍ ബ്രസീല്‍ നിർത്തിവച്ചു

Janayugom Webdesk
ന്യൂഡൽഹി
July 24, 2021 9:20 pm

രണ്ട് ബ്രസീലിയൻ മരുന്ന് കമ്പനികളുമായി ഭാരത് ബയോടെക്ക് ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കിയതിനു പിന്നാലെ കോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങള്‍ ബ്രസീല്‍ നിർത്തിവച്ചു. പ്രെസിസ മെഡിസാമെന്റോസും എൻവിക്സിയ ഫാർമസ്യൂട്ടിക്കലുമായി ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കിയതായി വെള്ളിയാഴ്ചയാണ് ഭാരത് ബയോടെക്ക് അറിയിച്ചത്. ഇന്ത്യയിൽ നിന്നും കോവാക്സിൻ വാങ്ങാനുള്ള 2500 കോടിയുടെ കരാർ ബ്രസീൽ റദ്ദാക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കരാറിന്മേല്‍ ബ്രസീൽ പാർലമെന്ററി കമ്മിഷൻ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മരുന്നു കമ്പിനികളുമായുള്ള ധാരണാപത്രം റദ്ദാക്കിയതും ക്ലിനിക്കൽ പരീക്ഷണം നിർത്തിവച്ചതും.

ഗവേഷക സ്ഥാപനമായ അൻവിസയുമായി ചേർന്നാണ് ഭാരത് ബയോടെക്ക് ബ്രസീലില്‍ കോവാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങൾ നടത്തിയിരുന്നത്. മരുന്നുകമ്പനികളുമായുള്ള ധാരണാപത്രം റദ്ദാക്കിയതായി ഭാരത് ബയോടെക്ക് ഇ‑മെയില്‍ മുഖാന്തരം അന്‍വിസയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സസ്പെന്‍ഡ് ചെയ്യുന്നതെന്ന് ബ്രസീല്‍ ഹെല്‍ത്ത് റെഗുലേറ്റര്‍ അറിയിച്ചു. വാക്സിന്‍ ലൈസന്‍സ്, വിതരണം, ഇന്‍ഷുറന്‍സ്, മൂന്നാംഘട്ട പരീക്ഷണങ്ങളുടെ നടത്തിപ്പ് എന്നിവയ്ക്കായി ബ്രസീലില്‍ ഭാരത് ബയോടെക്കിനെ സഹായിച്ചിരുന്നത് പ്രെസിസ മെഡിസാമെന്റോസ് ആണ്.

Eng­lish sum­ma­ry; Brazil sus­pends cov­ac­cine clin­i­cal trial

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.