നീണ്ട പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കോപ്പയില്‍ മുത്തമിട്ട് ബ്രസീല്‍

Web Desk
Posted on July 08, 2019, 7:00 am

മാരക്കാന: നീണ്ട പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം കുറിച്ച് കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ട് ബ്രസീല്‍. ഒമ്പതാം തവണയാണ് ബ്രസീല്‍ ചാംപ്യന്മാരായത്. മാരക്കാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയം.

എവര്‍ട്ടന്‍ (15), ഗബ്രിയേല്‍ ജെസ്യൂസ് (45+3), റിച്ചാര്‍ലിസന്‍ (90, പെനാല്‍റ്റി) എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്. 44ാം മിനിറ്റിലായിരുന്നു ക്യാപ്റ്റന്‍ പൗലോ ഗ്യുറെയ്‌റോയുടെ ഗോള്‍. 2007 ലായിരുന്നു ബ്രസീലിന്റെ അവസാന കിരീടനേട്ടം.

You May Also Like This: