ബ്രസീലിയൻ ഇതിഹാസ ഫുട്ബാൾ താരം റൊണാൾഡീഞ്ഞോ കള്ള പാസ്പോർട്ടുമായി പിടിയിൽ. 2015ൽ അനധികൃതമായി മീൻ പിടിച്ച താരത്തിന്റെയും സഹോദരന്റെയും പാസ്പോർട്ടുമായി റ് 2018ൽ ബ്രസീലിയൻ ഭരണകൂടം തടഞ്ഞു വച്ചിരുന്നു.. ഇത് മറച്ചു വെച്ച് കൊണ്ട് വ്യാജ പാസ്പോർട്ടുമായി പരാഗ്വയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് അദ്ദേഹവും സഹോദരൻ റോബർട്ടോയും പിടിയിലായത്.ഒരു ചാരിറ്റി പരിപാടിക്കായി എത്തിയ ഇരുവരും വിമാനത്താവളത്തിലെ പരിശോധനകളിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും പരാഗ്വേയിലെ ഒരു ഹോട്ടലിൽ വെച്ച് പിടിയിലാവുകയായിരുന്നു.
പാസ്പോർട്ടിൽ മറ്റു വിവരങ്ങളൊക്കെ കൃത്യമായി രേഖപ്പെടുത്തിയിരുന്നെങ്കിലും പൗരത്വം പരാഗ്വെ ആണെന്ന് കാണിച്ചിരുന്നു. ഇതേത്തുടർന്ന് സംശയം തോന്നിയ ഹോട്ടൽ അധികൃതർ പരിശോധിച്ചതിനെത്തുടർന്നാണ് പാസ്പോർട് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇവരെ ഹോട്ടലിൽ തടഞ്ഞു വച്ചിരിക്കുകയാണ്. അതേ സമയം, ഇരുവരും എത്തിയത് ഒരു കസീനോ പ്രമോഷൻ്റെ ഭാഗമായാണെന്നും സൂചനകൾ ഉണ്ട്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. തടഞ്ഞു വച്ചിരിക്കുന്ന ഇവരെ എന്ത് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു. ഒപ്പം 8.5 മില്ല്യൺ ഡോളർ പിഴയും ഇവർ ഒടുക്കി.
English summary: Brazilian legend Ronaldinho arrested with fake passport
you may also like this video