കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനും കരുതലോടെ കൈകാര്യം ചെയുവാനുമായി ബ്രേക്ക് കൊറോണ പദ്ധതിക്ക് തുടയ്ക്കും കുറിച്ച് കേരളം. കൊറോണ പ്രതിരോധനത്തിനായി നൂതന ആശയങ്ങൾക്ക് വേണ്ടിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്. ഇതിനായി സ്റ്റാർട്ട് ആപ്പ് മിഷനുമായി ചേർന്ന് ബ്രേക്ക് കൊറോണ ഡോട്ട് ഇൻ എന്ന വെബ്സൈറ്റ് ആരംഭിച്ചതായി മുഖ്യമന്ത്രി ഇന്ന് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
സമൂഹ രോഗ ബാധ തടയാനും കൊറന്റെെനിൽ കഴിയുന്നവർക്കുള്ള പിന്തുണ അറിയിക്കാനും മാസ്കുകളും കൈയ്യുറകളും ഉണ്ടാക്കനടക്കമുള്ള മാർഗങ്ങൾ വെബ്സൈറ്റിലൂടെ അറിയിക്കാം. അതോടൊപ്പം തൊഴിലവസരങ്ങൾ ലഭിക്കാനുള്ള മാർഗങ്ങളും ഇതിലൂടെ പങ്കുവെയ്ക്കാം. വിദഗ്‌ധരുടെ പാനൽ ഇത് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ENGLISH SUMMARY: break corona programme for quarantine people
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.