Web Desk

തിരുവനന്തപുരം

June 25, 2020, 8:16 pm

എല്ലാവരും കോവിഡ് ഡയറി സൂക്ഷിക്കണം; ബ്രേക്ക് ദ ചെയിൻ ക്യാംപെയ്ൻ സജീവമായി മുന്നോട്ടു കൊണ്ടുപോകണം: മുഖ്യമന്ത്രി

Janayugom Online

ബ്രേക്ക് ദി ചെയ്ൻ ക്യാംപെയ്ൻ ആത്മാർത്ഥമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിൽ പരിഹാരം കണ്ടെത്താൻ ജനങ്ങളുടെ സഹകരണം വേണമെന്നും നിലവിൽ വളരെ ചുരുക്കം കേസുകളാണ് ഇത്തരത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാം നടത്തുന്ന യാത്രയുടെ വിശദാംശങ്ങൾ ഇക്കാലത്ത് എല്ലാവരും രേഖപ്പെടുത്തണം. പോയ സ്ഥലങ്ങൾ, സ്ഥാപനം സമയം തുടങ്ങിയ ഒരു ഡയറിയിലോ മൊബൈലിലോ രേഖപ്പെടുത്തണം. ഇതു രോഗവാഹിയായ ഒരാൾ എവിടെയെല്ലാം പോയി, അവിടെ ആ സമയത്ത് ആരെല്ലാം ഉണ്ടായി എന്നു മനസ്സിലാക്കാൻ സാധിക്കും. ജൂലൈയിൽ പ്രതിദിനം പതിനയ്യായിരം കോവിഡ് പരിശോധന നടത്താനാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഓരോ ആളും സർക്കാരിന്റെ പദ്ധതികളോടു സഹകരിക്കാൻ തയാറാകണം.

ENGLISH SUMMARY: break the  chain diary help to find out the source of the covid patients