Janayugom Online
Breastfeeding- Janayugom

മുലയൂട്ടല്‍ ജീവിതത്തിന്‍റെ അടിസ്ഥാനം

Web Desk
Posted on August 03, 2018, 3:58 pm

സി രാധാമണിയമ്മ

ലോക മുലയൂട്ടല്‍ വാരാചരണം ഇപ്പോള്‍ നടന്നുവരികയാണ്. ഓഗസ്റ്റ് ഏഴുവരെയാണ് വാരാചരണം. മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി സാമൂഹ്യ അവബോധം സൃഷ്ടിക്കേണ്ടതിന്റെ അനിവാര്യത ഓര്‍മപ്പെടുത്തുന്നതാണ് ഈ വാരാഘോഷ പ്രവര്‍ത്തനങ്ങള്‍.
കേരളത്തില്‍ അമ്മമാരും കുഞ്ഞുങ്ങളും ഉള്‍പ്പെടുന്ന ദുര്‍ബല വിഭാഗത്തിന്റെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പ് രൂപീകൃതമായി. വനിതകളും കുഞ്ഞുങ്ങളും കൂടുതല്‍ പരിരക്ഷയും ശ്രദ്ധയും അര്‍ഹിക്കുന്നു എന്ന ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തില്‍ അമ്മയുടെയും കുഞ്ഞിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് വകുപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍.
വൈവിധ്യമാര്‍ന്ന മുലയൂട്ടല്‍ വാരാചരണ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി ആഴത്തില്‍ അവബോധം സൃഷ്ടിക്കപ്പെടുന്നു. കുഞ്ഞിന്റെ ആദ്യത്തെ ആയിരം ദിവസങ്ങളുടെ പ്രസക്തി എടുത്ത് പറയേണ്ടതാണ്. മനുഷ്യശരീരത്തിലെ ഏറ്റവും തീവ്രഗതിയിലുള്ള വളര്‍ച്ച നടക്കുന്നത് ഗര്‍ഭകാലഘട്ടത്തിലാണ്. ഈ കാലത്ത് പോഷകത്തിന്റെ ആവശ്യകത വളരെ വലുതാണ് അമ്മയുടെ സാധാരണാവശ്യങ്ങള്‍ക്ക് പുറമേ ശിശു, മറുപിള്ള ഗര്‍ഭപാത്രം എന്നിവയുടെ വളര്‍ച്ച പ്രസവസമയത്ത് ആവശ്യമായ ശക്തിസംഭരിക്കുന്നതിനും, മുലപ്പാല്‍ വര്‍ധിപ്പിക്കുന്നതിനും, പോഷകം വേണ്ടിവരുന്നു ശരിയായ ആരോഗ്യമുള്ള അമ്മയ്ക്ക് മാത്രമേ ഗര്‍ഭകാലത്തെ മുഴുവന്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയു.

പോഷകാഹാരത്തിന്റെ കുറവ് കുഞ്ഞിന്റെ വളര്‍ച്ച മുരടിപ്പിനും തൂക്കക്കുറവിനും കാരണമാകുന്നു. അവയവങ്ങള്‍ ശരിയായി വളരില്ല ന്യൂനപോഷണ രോഗങ്ങള്‍ വിളര്‍ച്ച, പ്രതിരോധശേഷിക്കുറവ് ഇവ ഇത്തരം കുട്ടികളില്‍ പിടിപെടുന്നു. ആയതിനാല്‍ പോഷകാഹാരത്തിന് പുറമേ 7.7 Iron എീഹശര അരശറ എന്നിവ ഗര്‍ഭിണികള്‍ യഥോവിതം എടുത്തിരിക്കേണ്ടതും ധാരാളം വെള്ളം കുടിക്കേണ്ടതുമാണ്. വ്യക്തിശുചിത്വവും അതുപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നു. കുട്ടിക്ക് അമ്മയുടെ ആഹാരത്തില്‍ നിന്നും വേണ്ടത്ര പോഷകം ലഭിച്ചില്ലെങ്കില്‍ അമ്മയുടെ ശരീരത്തില്‍ നിന്നും വലിച്ചെടുക്കുന്നു. ഇത് പിന്നീട് അമ്മയുടെ ആരോഗ്യത്തിന് ദോഷമായി ഭവിക്കും. ഊര്‍ജ്ജദായകങ്ങളായ ആഹാരങ്ങള്‍ കുഞ്ഞിന്റെ പേശി നിര്‍മാണം, വളര്‍ച്ച തുടങ്ങിയവയ്ക്ക് മാംസ്യാഹാരം, കാല്‍സ്യം, ഇരുമ്പ്, അയഡിന്‍ തുടങ്ങിയ ലവണങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണം അമ്മ ഇക്കാലത്ത് ധാരാളം കഴിക്കേണ്ടതാണ്. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, ഇറച്ചി, മാംത്സ്യം, മുട്ട, പാല്‍, പഴവര്‍ഗങ്ങള്‍, എണ്ണ, കൊഴുപ്പ്, ശര്‍ക്കര എന്നിവ നിത്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയെയും അമ്മയുടെ ആരോഗ്യത്തെയും പുഷ്ടിപ്പെടുത്തുന്നു.
പാലൂട്ടുന്ന അമ്മയും ഈ കാലഘട്ടത്തില്‍ സ്വന്തം ആവശ്യത്തിനും കുട്ടിക്കും വേണ്ട പോഷണം പാലുണ്ടാവുന്നതിനാവശ്യമായ സമീകൃതാഹാരം എന്നിവ കഴിക്കേണ്ടത് ആവശ്യമാണ്. പാലുല്‍പാദനത്തിന് ആവശ്യമായ പോഷകങ്ങള്‍ അമ്മയുടെ ശരീരത്തില്‍ നിന്നും വലിച്ചെടുക്കാന്‍ ഇടയായാണ് അത് അമ്മയുടെ ആരോഗ്യത്തിന് ഹാനികരമാണ് ഇക്കാലത്ത് ഊര്‍ജഭാവക വസ്തുക്കളുടെ ആവശ്യം കൂടുന്നതിനാലും പാലുല്‍പാദിപ്പിക്കുന്നതിനാവശ്യമായ ഊര്‍ജത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനാലും. പാലൂട്ടുന്ന ചില അമ്മമാരില്‍ തൂക്കക്കുറവ് കണ്ടുവരുന്നു. ഊര്‍ജദായക വസ്തുക്കള്‍ വേണ്ട അളവില്‍ കഴിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ജീവകം, എ, സി, അയഡിന്‍ എന്നിവ പാലിലൂടെയാണ് കുഞ്ഞിന് ലഭിക്കുന്നത്. അമ്മയുടെ ആഹാരത്തിലെ അളവ് കുറഞ്ഞാല്‍ പാലിലും ഇവ കുറവായിരിക്കും. അമ്മയുടെ പാലിലൂടെ ഒരു ദിവസം 300 മില്ലീഗ്രാം കാത്സ്യം കുട്ടിക്ക് ലഭിക്കേണ്ടതാവുന്നു. ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചില്ലെങ്കില്‍ ആഹാരത്തിലെ കാത്സ്യം വലിച്ചെടുക്കാന്‍ കഴിയില്ല. മുലപ്പാലില്‍ ഇരുമ്പിന്റെ അംശം കുറയുന്നതിന് ഇത് കാരണമാകും. അതിനാല്‍ മുലയൂട്ടുന്ന അമ്മ പയര്‍, പാല്‍, കശുവണ്ടി, പഴവര്‍ഗങ്ങള്‍, പച്ചിലക്കറികള്‍, മുട്ട, മത്സ്യം, മാംസ്യം ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഇങ്ങനെ ശരീരനിര്‍മിതിയും വളര്‍ച്ചയും സംരക്ഷണത്തിനുതകുന്ന ഭക്ഷണക്രമമായിരിക്കണം മുലയൂട്ടുന്ന അമ്മയുടേത്.
മുലപ്പാലിന്റെ പ്രാധാന്യമെന്താണ്? പ്രസവിച്ച് ഏറ്റവും അടുത്ത നിമിഷത്തില്‍ തന്നെ കുഞ്ഞിനെ മുലയൂട്ടേണ്ടതാണ്. പ്രസവിച്ച് ആദ്യത്തെ ഒരു മണിക്കൂറില്‍ തന്നെ ‘കൊളസ്ട്രം’ എന്ന മഞ്ഞ നിറത്തിലുളള ദ്രാവകം കുഞ്ഞിന് നല്‍കണം. കുഞ്ഞിന്റെ ആദ്യ പ്രതിരോധ വികാസത്തിനാണ്. കൊളസ്ട്രം കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതും പാലില്‍ ഇല്ലാത്ത രോഗപ്രതിരോധത്തിനു സഹായിക്കുന്ന ഘടകങ്ങളും ഉണ്ട്.

അമ്മയുടെ മുലപ്പാലാണ് കുഞ്ഞിന് പറ്റിയ ഉത്തമാഹാരം. ഇത് സുരക്ഷിതമാണ്. എല്ലാ പോഷക ഘടകങ്ങളും ആവശ്യമായ അളവില്‍ ഇതില്‍ ഉണ്ടായിരിക്കും. എളുപ്പത്തില്‍ ദഹിക്കാവുന്നതാണ്. മുലപ്പാല്‍ കുഞ്ഞും അമ്മയും തമ്മിലുള്ള വൈകാരിക ബന്ധത്തെ ദൃഢപ്പെടുത്തുന്നു. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിന് വയറിന് അസുഖങ്ങള്‍ ഉണ്ടാകുന്നത് കുറവായിരിക്കും. കുട്ടിയുടെ നുണയുവാനുള്ള വാസന തൃപ്തിപ്പെടുന്നു. വായ, മോണവായിലെ മാംസപേശികള്‍ എന്നിവ നന്നായി വളരുന്നു. ആദ്യ ആഴ്ചയില്‍ രണ്ട്-മൂന്ന് മണിക്കൂര്‍ ഇടവിട്ട് കുഞ്ഞിന്റെ ആവശ്യം അനുസരിച്ച് പാല്‍ നല്‍കാവുന്നതാണ്. ശരിയായ പൊസിഷനില്‍ കുഞ്ഞിനെ പാല്‍ കുടിപ്പിക്കേണ്ടതാണ്. ആറ് മാസംവരെ മുലപ്പാല്‍ മാത്രവും ആറുമാസത്തിനുശേഷം പ്രായത്തിനനുസൃതമായ ദദ്രാവകരൂപത്തിലുള്ള സമീകൃതാഹാരങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവ നല്‍കേണ്ടതാണ്. ഒരു വയസിനുള്ളില്‍ മുതിര്‍ന്നവര്‍ കഴിക്കുന്ന കുട്ടി ആഹാരങ്ങള്‍ എല്ലാം പരിചയപ്പെടുത്തേണ്ടതാണ്.

കുഞ്ഞിന്റെ എല്ല്, പല്ല് എന്നിവയുടെ വളര്‍ച്ചയ്ക്ക് മുലപ്പാലില്‍ നിന്നുളള പോഷകം മതിയാകുന്നതിനാലാണ് മറ്റ് ആഹാരങ്ങള്‍ മുലപ്പാല്‍ കുറച്ചുകൊണ്ട് നല്‍കുന്നത്. ഇത്തരത്തില്‍ രണ്ടു വയസുവരെ മുലപ്പാല്‍ നല്‍കേണ്ടതാണ്. പ്രായത്തിനനുസരിച്ച് തൂക്കം, പൊക്കം എന്നിവ ഉണ്ടോ എന്ന് തൂക്ക നര്‍ണയം നടത്തി ഉറപ്പുവരുത്തണം. ബുദ്ധിപരമായ വളര്‍ച്ച 70 ശതമാനത്തോളം രണ്ടു വയസിനുള്ളില്‍ പൂര്‍ണമാകുന്നതിനാലാണ് ഈ കാലഘട്ടത്തില്‍ മുലയൂട്ടലിന്റെ പ്രാധാന്യം അതീവ ശ്രദ്ധ അര്‍ഹിക്കുന്നത്. മുലയൂട്ടല്‍ അമ്മയുടെ ദൗത്യവും മുലപ്പാല്‍ കുഞ്ഞിന്റെ പൂര്‍ണാവകാശവുമാണ്. മുലയൂട്ടല്‍ ജീവിതത്തിന്റെ അടിസ്ഥാനം എന്നതാണ് ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരാചരണ സന്ദേശം.

(ശിശുവികസന പദ്ധതി ജില്ലാ ഓഫീസറാണ് ലേഖിക)