ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻമാറാനുള്ള ചരിത്രപരമായ തീരുമാനത്തിന് പാർലമെന്റിന്റെ പിന്തുണ. 124 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബ്രെക്സിറ്റ് ബിൽ പാസാക്കി. പ്രധാനമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് ബോറിസ് ജോൺസന്റെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. ബില്ലിന്റെ രണ്ടാം വായനയിൽ 234നെതിരെ 358 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇതോടെ അടുത്തമാസം അവസാനത്തോടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടുപോകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നേരത്തെ ബില്ലിന്റെ ചർച്ചാവേളയിൽ തുടരുക, വിട്ടുപോകുക തുടങ്ങിയ പഴയ പ്രയോഗങ്ങളിൽ നിന്ന് മുന്നോട്ട് പോകാൻ ബോറിസ് ആഹ്വാനം ചെയ്തിരുന്നു.
പിൻമാറ്റത്തിലുണ്ടായ അനിശ്ചിതത്വം നീക്കാൻ നമുക്കൊരു അവസരം ലഭിച്ചിരിക്കുകയാണെന്നും അവസാനം പിൻമാറ്റം എന്നതിലേക്ക് നാം എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് കടക്കാനുള്ള വോട്ടർമാരുടെ തീരുമാനം ഒരു പാർട്ടിക്ക് മേൽ മറ്റൊരു പാർട്ടി നേടിയ വിജയമായി കണക്കാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാർട്ടി ബില്ലിനെ ശക്തമായി എതിർക്കുന്നത് തുടരുമെന്ന് ലേബർ പാർട്ടി നേതാവ് ജെറെമി കോര്‍ബിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ബില്ലിനെ പിന്തുണയ്ക്കണമെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നായിരുന്നു ലേബർ പാർട്ടിയിലെ ചില എംപിമാർ വാദം. ഇനി ക്രിസ്മസിന് ശേഷം അടുത്തമാസം ഏഴിനേ സഭ സമ്മേളിക്കൂ. ജനുവരി അവസാനത്തോടെ നടപടി പൂർത്തിയാക്കുമെന്നാണ് സൂചന. തൊഴിലാളികളുടെ അവകാശങ്ങളടക്കം നിർണായക വാഗ്ദാനങ്ങൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബില്ലിൽ നിന്ന് ഒഴിവാക്കിയതായി കോര്‍ബിൻ ചൂണ്ടിക്കാട്ടുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.