ബ്രെക്‌സിറ്റ് വിഭാഗീയത: മാപ്പ് പറഞ്ഞ് കാമറൂണ്‍

Web Desk
Posted on September 14, 2019, 1:04 pm

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്‍മാറ്റത്തിന് ആഹ്വാനം ചെയ്തതില്‍ ക്ഷമ ചോദിച്ച് അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രംഗത്ത്. പിന്‍മാറ്റത്തിനുള്ള തന്റെ ഹിതപരിശോധന ആഹ്വാനം വഴി ഉണ്ടായ ഭിന്നതയില്‍ മാപ്പ് പറയുന്നുവെന്നാണ് കാമറൂണ്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് ഹിതപരിശോധനയുടെ അനന്തരഫലങ്ങള്‍ ഓരോദിവസവും തന്നെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയെന്താണ് സംഭവിക്കുക എന്നതും ആശങ്കപ്പെടുത്തുന്നുണ്ട്.
ഇപ്പോഴത്തെ പ്രധാനമന്ത്രിയും പഴയ സന്തതസഹചാരിയുമായിരുന്ന ബോറിസ് ജോണ്‍സണെയും മൈക്കിള്‍ ഗോവിനെയും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ സത്യം ഉപേക്ഷിച്ചെന്നാണ് കാമറൂണ്‍ പറഞ്ഞത്.