29 March 2024, Friday

Related news

June 7, 2023
January 2, 2023
November 2, 2022
July 16, 2022
May 31, 2022
March 26, 2022
March 5, 2022
January 29, 2022
January 28, 2022
January 18, 2022

കൈക്കൂലി: ഈ വര്‍ഷം കൈയോടെ പിടികൂടിയത് 30 പേരെ

Janayugom Webdesk
തിരുവനന്തപുരം
December 29, 2021 8:29 pm

അഴിമതിക്കെതിരെ സർക്കാർ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി കൈക്കൂലി വാങ്ങിയ നിരവധി ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടിയ സംഭവത്തിൽ ഈ വർഷം വിജിലൻസ് രേഖപ്പെടുത്തിയ കേസുകളുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷം ആകെ 30 കേസുകളാണ് ഇത്തരത്തിൽ കൈയോടെ പിടികൂടി രജിസ്റ്റർ ചെയ്തത്. 2018ൽ 16, 2019ൽ 17, 2020ൽ 24 എന്നിങ്ങനെയാണ് മുൻവർഷങ്ങളിൽ കെണിയൊരുക്കി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.

വിവിധ വകുപ്പുകളിലെ സർക്കാർ സർവീസിൽ വിവിധ റാങ്കുകളിലുള്ള പ്രമുഖരായ പല ഉദ്യോഗസ്ഥരം ഈ വർഷം കൈക്കൂലിക്കെണിയിൽ കുടുങ്ങി. റവന്യൂ — ഒൻപത്, തദ്ദേശ വകുപ്പ് — എട്ട്, വനംവകുപ്പ് — നാല്, പൊലീസ് — മൂന്ന്, ആരോഗ്യ വകുപ്പ് — രണ്ട് ഡോക്ടർമാർ, മൃഗസംരക്ഷണം, ജലസേചനവകുപ്പ്, മോട്ടോർ വാഹന വകുപ്പ്, സെക്രട്ടേറിയറ്റ്, എക്സൈസ്, കൃഷി വകുപ്പ്, മലീനീകരണ നിയന്ത്രണ ബോർഡ്, പട്ടികജാതി വകുപ്പ് എന്നി വകുപ്പുകളിൽ നിന്നുള്ള ഓരോ ഉദ്യോഗസ്ഥരുമാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.

സർക്കാർ ഉദ്യോഗസ്ഥരുടെ ഏജന്റുമാരായി പ്രവർത്തിച്ച രണ്ട് സ്വകാര്യ വ്യക്തികളും പിടിയിലായി. പട്ടയ ഭൂമിയിലെ മരം മുറിയ്ക്കുന്നതിന് പാസ് അനുവദിക്കുന്നതിനായി ഇടുക്കി ജില്ലയിലെ വട്ടവട വില്ലേജ് ഓഫിസർ വാങ്ങിയ ഒരു ലക്ഷം രൂപയാണ് വിജിലൻസ് ഈ വർഷം രജിസ്റ്റർ ചെയ്ത ട്രാപ് കേസുകളിൽ ഏറ്റവും കൂടിയ കൈക്കൂലി തുക. കരാറുകാരന് ബില്ല് മാറി നൽകുന്നതിന് വനംവകുപ്പ് തിരുവനന്തപുരം ഡെപ്യൂട്ടി കൺസർവേറ്റർ ഓഫിസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വാങ്ങിയ 70, 000 രൂപയാണ് രണ്ടാമത്തെ വലിയ കൈക്കൂലി തുക. 50,000 രൂപ വീതം കൈക്കൂലി വാങ്ങിയ രണ്ട് ഉദ്ദ്യോഗസ്ഥരെയും 25,000 രൂപ വീതം കൈക്കൂലി വാങ്ങിയ ഏഴ് ഉദ്യോഗസ്ഥരെയും പിടികൂടി. തുടർന്നും അഴിമതി, കൈക്കൂലി തുടങ്ങിയ പ്രവൃത്തികളിലേർപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വിജിലൻസിനെ അറിയിക്കാൻ പൊതുജനങ്ങൾ സ്വമേധയാ മുന്നോട്ട് വരണമെന്ന് വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: Bribery: About 30 peo­ple were arrest­ed this year

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.