20 April 2024, Saturday

Related news

June 7, 2023
January 2, 2023
November 2, 2022
July 16, 2022
May 31, 2022
March 26, 2022
March 5, 2022
January 29, 2022
January 28, 2022
January 18, 2022

കൈക്കൂലി കേസ്; ലീഗൽ മെട്രോളജി ഉദ്യോഗസ്ഥന്‍ വിജിലൻസ് പിടിയിൽ

Janayugom Webdesk
തിരുവനന്തപുരം
November 2, 2022 12:37 pm

ജില്ലയിലെ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ പെട്രോള്‍ പമ്പ് ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായി. ആക്കുളത്ത് പ്രവർത്തിക്കുന്ന നാഗരാജ് ആന്റ് സൺസ് ഫ്യൂവൽ സ്റ്റേഷൻ ഉടമയായ സ്വരൂപിന്റെ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ഒരുക്കിയ കെണിയിലാണ് ലീഗൽ മെട്രോളജിയിലെ ഡെപ്യൂട്ടി കൺട്രോളർ ബി എസ് അജിത് കുമാർ പെട്രോൾ പമ്പ് ഉടമയിൽ നിന്നും 8000 രൂപ കൈക്കൂലി വാങ്ങവേ പിടിയിലായത്. 

സ്വരൂപിനോട് 12000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ആദ്യ ഗഡുവായി സ്വരൂപിന്റെ പക്കൽ നിന്നും 8000 രൂപ കൈക്കൂലി വാങ്ങിയപ്പോള്‍ വിജിലൻസ് ഉദ്യോഗസ്ഥർ ബി എസ് അജിത്ത് കുമാറിനെ കയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.

വിജിലൻസ് സംഘത്തിൽ യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് വിനോദ് കുമാർ ആറിനെ കൂടാതെ ഇൻസ്പെക്ടർമാരായ സനൽ കുമാർ ടി എസ്, സബ്ഇൻസ്പെക്ടറായ അജിത് കുമാർ കെ വി, എഎസ്ഐമാരായ മധു എസ് വി, അനിൽകുമാർ ബി എം, സഞ്ജയ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ സജേഷ് കുമാർ, പ്രേംദേവ്, ഹാംഷിം എ, പ്രമോദ്, അനിൽകുമാർ, ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Eng­lish Summary:Bribery Case; Legal metrol­o­gy offi­cer in cus­tody of vigilance
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.