തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുമ്പോൾ തങ്ങളാൽ കഴിയുന്ന വിധത്തിൽ പ്രതിഷേധം അറിയിക്കുക എന്ന നയമാണ് ഇപ്പോൾ വധൂവരൻമാർ സ്വീകരിച്ചു വരുന്നത്. ഏറെ വിവാദങ്ങൾക്ക് വഴിവെച്ച പല സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളും നാം കണ്ടു എന്നാൽ ഇപ്പോൾ വധൂവരൻമാർ നോ എൻ ആർ സി.. നോ സ് എ എ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് സേവ് ദി ഡേറ്റിനും കല്യാണത്തിനും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.
കണ്ണൂര്‍ തലശേരിയില്‍ ഇന്നലെ നടന്ന മൂന്നു വിവാഹ വേദികളിലും പ്രതിഷേധമാണ് ഇപ്പോഴൾ വൈറലായിരിക്കുന്നത്. കണ്ണൂര്‍ കക്കാട് വിവാഹിതരായ സനൂപിന്റെയും ആതിരയുടെയും വിവാഹ ചടങ്ങും ഇതിനു സമാനമായിരുന്നു. ബാലസംഘം മുന്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു ആതിര. ഡിവൈഎഫ്ഐ ധര്‍മ്മടം മേഖലാ ട്രഷറര്‍ എ ഷിബിന്റെയും കൊളച്ചേരി മേഖലാ കമ്മിറ്റി അംഗം ഹര്‍ഷയുടെയും വിവാഹ ചടങ്ങിനിടെ പ്ലക്കാര്‍ഡുകള്‍ കൂടി ഉയര്‍ത്തിക്കാട്ടിയാണ് വധൂവരന്മാര്‍ പ്രതിഷേധിച്ചത്.
ഡിവൈഎഫ്ഐ തലശേരി ടൗണ്‍ മേഖലാ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് മുത്തുവും വിസ്മയയുമാണ് വിവാഹ പന്തലിനെ പ്രതിഷേധം അറിയിക്കാനുള്ള വേദിയാക്കിയ മറ്റു രണ്ടു പേര്‍. നോ സിഎഎ, പ്രതിഷേധിക്കുന്നത് അക്രമമല്ല,അവകാശമാണ്, വേഷം കൊണ്ട് തിരിച്ചറിയൂ ഞങ്ങളെ, തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയും മുദ്രാവാക്യം വിളികളോടെയുമാണ് വധൂവരന്മാര്‍ പ്രതിഷേധിച്ചത്. വേറിട്ട പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. കേരളത്തിൽ വിവിധയിടങ്ങളിലായ് സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവർ പ്രതിഷേധമറിയിക്കുകയാണ്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.