കൊല്ലം കല്ലുപാലത്ത് നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗത്ത് മണ്ണിടിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. മണ്ണിനടിയിൽ കുടുങ്ങിയ ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി. മറ്റൊരു തൊഴിലാളിയെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്.
കൊല്ലം തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. ഇതിന്റെ ഭാഗമായി തോടിന്റെ ഇടതുഭാഗത്തായി കല്തൂണ് നിര്‍മ്മിക്കുന്നതിനിടെയാണ് സംഭവം. സമീപത്തുളള വലിയ ഉറപ്പില്ലാത്ത മണ്‍കൂന ഇടിഞ്ഞുവീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.