നടപടികൾ ഊർജിതമാക്കി: ഫിലിപ്പീൻസിൽ അകപ്പെട്ട ഇന്ത്യക്കാർ നാട്ടിലേക്ക്

Web Desk
Posted on March 18, 2020, 3:50 pm

കോവിഡ് വ്യാപനത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതോടെ ക്വാലലംപൂർ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് തിരിക്കുന്നു. വിമാനത്താവള അധികൃതർ യാത്രക്കാരിൽ നിന്നും വാങ്ങിവെച്ച പാസ്‌പോർട്ടും ബോഡിംങ് പാസും തിരികെ നൽകി. ബംഗളുരുവിലേക്കുള്ള എയർ ഏഷ്യ വിമാനത്തിന്റെ ബോഡിങ് പാസ് ലഭിച്ചതായി യാത്രക്കാർ അറിയിച്ചു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുന്നതിനായി എംബസി ഉദ്യാഗസ്ഥർ മനില വിമാനത്താവളത്തിൽ എത്തിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ചെന്നൈ, തിരുച്ചിറപ്പള്ളി,കൊച്ചി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച യാത്രക്കാർ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് വിമാനം റദ്ദാക്കിയതായി വിമാനത്താവളത്തിലെ അധികൃതർ അറിയിക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിനായി ബുധനാഴ്ച വൈകീട്ട് 5.30 മുൽ അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ്,മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക്  യാത്രാവിലക്കേർപ്പെടുത്തിയതോടെയാണ് മലയാളികളുൾപ്പെടുന്ന ഇന്ത്യൻ സംഘം ഫിലിപ്പീൻസിൽ കുടുങ്ങിയത്.

Eng­lish Sum­ma­ry: bring back indi­ans stuck at philip­ine

You may also like this video