തിരുവസ്ത്രം അണിയിച്ച്‌ പറഞ്ഞു വിട്ട പെണ്‍കുട്ടികളെ തിരിച്ചു വിളിക്കൂ; ബെന്യാമിൻ

Web Desk
Posted on September 09, 2018, 9:02 pm

കടുക്കാവെള്ള’ പ്രശ്നത്തിൽ എനിക്കെതിരെ ലേഖനം എഴുതിയ അച്ചന്മാരും പുസ്തകം കത്തിച്ച കുഞ്ഞാടുകളും കളത്തിൽ തന്നെ ഉണ്ടല്ലോ അല്ലേ..ഇന്നലെ നോവലിസ്റ്റ് ബെന്യാമിന്‍ പറഞ്ഞു. മക്കളെ തിരിച്ചുവിളിച്ചുകൊണ്ടുവന്നു വീട്ടിൽ നിർത്തണം ഇന്ന്  ബെന്യാമിന്‍ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്വന്തം പെണ്മക്കളെ തുടര്‍ന്നും ജീവനോടെ കാണണം എന്നുണ്ടെങ്കില്‍ സഭാസ്‌നേഹം, ക്രിസ്തു സ്‌നേഹം എന്നൊക്കെ പറഞ്ഞ് തിരുവസ്ത്രം അണിയിച്ച്‌ പറഞ്ഞു വിട്ട പെണ്‍കുട്ടികളെ തിരിച്ചു വിളിച്ച്‌ വീട്ടില്‍ കൊണ്ടു നിര്‍ത്തുക. തെമ്മാടികളായ ചില (ചിലര്‍ മാത്രം) അച്ചന്മാര്‍ക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങള്‍ക്കൊരു പെണ്‍കുട്ടിയെ തന്നതെന്ന് സ്‌നേഹത്തോടെ ഓര്‍മ്മിക്കുക.

സഭ അവരെ സംരക്ഷിക്കും എന്ന് ആര്‍ക്കും ഒരു വിചാരവും വേണ്ട. അത് പുരുഷന്മാരുടെ സഭയാണ്. അവര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓര്‍ത്തഡോക്‌സ് സഭയെക്കൂടി ചേര്‍ത്താണ് പറയുന്നത്).