December 6, 2023 Wednesday

Related news

December 4, 2023
December 3, 2023
December 3, 2023
December 2, 2023
November 27, 2023
November 27, 2023
November 19, 2023
November 6, 2023
November 5, 2023
November 3, 2023

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃനിരയിലേക്ക് യുവാക്കളെ കൊണ്ടുവരും: കാനം രാജേന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
April 27, 2022 9:59 pm

പാര്‍ട്ടി നേതൃത്വ നിരയില്‍ കൂടുതല്‍ യുവാക്കളെ കൊണ്ടുവരുന്നതിനായി ദേശീയ കൗണ്‍സില്‍ അംഗീകരിച്ച മാര്‍ഗരേഖ സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
പാര്‍ട്ടിയിലെ ജനറേഷന്‍ ഗ്യാപ്പും ജെന്‍ഡര്‍ ഗ്യാപ്പും പരിഹരിക്കാനുളള പ്രായോഗികമായ തീരുമാനമാണിത്. പാര്‍ട്ടിയില്‍ യുവത്വം കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങളാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി ദേശീയ — സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ പ്രായപരിധി 75 വയസായും ജില്ലാ സെക്രട്ടറിമാരുടെയും മണ്ഡലം സെക്രട്ടറിമാരുടെയും പ്രായം 65 വയസായും നിശ്ചയിച്ചു. കൂടുതല്‍ ചെറുപ്പക്കാരെ കൊണ്ടുവരിക എന്ന ലക്ഷ്യവുമായി പാര്‍ട്ടി ജില്ലാ, സ്റ്റേറ്റ് കൗണ്‍സിലുകളില്‍ 40 ശതമാനം അംഗങ്ങള്‍ 50 വയസില്‍ താഴെയുള്ളവരായിരിക്കണം എന്ന ദേശീയ കൗണ്‍സില്‍ തീരുമാനവും അംഗീകരിച്ചു. പരമാവധി പുതിയ തലമുറയില്‍പ്പെട്ടവരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ മാറ്റങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

സംസ്ഥാന‑ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരില്‍ ഒരാള്‍ക്ക് സെക്രട്ടറിയുടെ പ്രായം കവിയാന്‍ പാടില്ല. മറ്റൊരാള്‍ 60 വയസില്‍ താഴെയാകണം. സിപിഐയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പുതിയ തലമുറമാറ്റം സഹായിക്കും. ഇതിനായി പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി കൊണ്ട് വരാനും ദേശീയ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റികളില്‍ 15 ശതമാനം വനിതകളായിരിക്കണം എന്ന് തീരുമാനിച്ചിട്ടുണ്ട്. 11,000 ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു കഴിഞ്ഞപ്പോള്‍ നൂറ്കണക്കിന് പാര്‍ട്ടി ബ്രാഞ്ചുകളുടെ സെക്രട്ടറിമാര്‍ വനിതകളാണ്. കൂടുതല്‍ വനിതകളെ പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് 15 ശതമാനം വനിതകള്‍ എല്ലാ കമ്മിറ്റികളിലും വേണം എന്ന് തീരുമാനിച്ചത്. പാര്‍ശ്വവല്ക്കരിക്കപ്പെട്ട വിഭാഗത്തില്‍പ്പെട്ടവരെ, പട്ടികജാതി വര്‍ഗ, മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ കമ്മിറ്റികളില്‍ പരമാവധി ഉള്‍പ്പെടുത്താന്‍ നേരത്തെയും ശ്രമിച്ചിട്ടുണ്ട്. ഇനി കൂടുതലായി ശ്രമിക്കും.

നടക്കാന്‍ പോകുന്ന മണ്ഡലം സമ്മേളനങ്ങള്‍ മുതല്‍ ഈ തീരുമാനങ്ങള്‍ നടപ്പാക്കാനാണ് സംസ്ഥാന കൗണ്‍സില്‍ തീരുമാനമെടുത്തത്. വിജയവാഡയില്‍ ഒക്ടോബര്‍ 14 മുതല്‍ 18 വരെ നടക്കുന്ന 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് 11,000 ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നുകഴിഞ്ഞു. ലോക്കല്‍ സമ്മേളനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജുണ്‍-ജൂലൈ മാസങ്ങളില്‍ മണ്ഡലം സമ്മേളനങ്ങള്‍ നടക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Eng­lish Sum­ma­ry: Bring­ing youth to the Com­mu­nist Par­ty lead­er­ship: Kanam Rajendran

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.