Thursday
21 Mar 2019

കൊലയാളി പർവത ഗർത്തത്തിൽ 24 വർഷം ഒരമ്മയുടെ ആത്മാവ് മകനെ കാത്തിരുന്നുവോ

By: Web Desk | Monday 11 March 2019 6:11 PM IST


പാക് അധിനിവേശ കാശ്മീരിലെ കൊലയാളിപര്‍വതത്തില്‍ മാതാവു മരിച്ചതിനടുത്ത് പര്‍വതാരോഹകനായ മകനും മരിച്ചു. ടോം ബല്ലാര്‍ഡ് (30)എന്ന ബ്രിട്ടീഷ് യുവാവിന്റെ ശരീരമാണ് കണ്ടെത്തിയത്. സഹപര്‍വതാരോഹകന്‍ ഡാനിയേല്‍ നര്‍ദി(42)യും മരിച്ചു.

അലിസണ്‍ ഹാര്‍ഗ്രീവ്‌സ് ടോമിനും കേറ്റിനുമൊപ്പം

പരസഹായമില്ലാതെ എവറസ്റ്റ് കയറുകയും 1995ല്‍ K2 പര്‍വതത്തില്‍നിന്നും വീണ് മരിക്കുകയും ചെയ്ത അലിസണ്‍ ഹാര്‍ഗ്രീവ്‌സ് എന്ന വനിതാ പര്‍വതാരോഹകയുടെ മകനായ ടോം സാഹസകൃത്യത്തിനിടെ അമ്മ മരിച്ചതിനടുത്തുതന്നെയാണ് ജീവന്‍വെടിഞ്ഞത്.
മലകയറ്റത്തിനെത്തിയ ഇവരെപ്പറ്റി ഫെബ്രുവരി 24ന് ശേഷം വിവരം ലഭിച്ചിരുന്നില്ല. പിതാവ് ജിം(72)സഹോദരി കേറ്റ്(28)എന്നിവര്‍ ടോമിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

ദുര്‍ഗമമായ കൊലയാളി പര്‍വതനിരകള്‍ തണുത്തുറഞ്ഞ് കയറ്റം അസാദ്ധ്യമായ പാറക്കെട്ടുകള്‍നിറഞ്ഞതാണ്. അതിനാല്‍ത്തന്നെ പര്‍വതാരോഹകര്‍ക്ക് ഇവ കീഴടക്കാന്‍ ഹരമാണ്. അത്തരമൊരു ഗര്‍ത്തത്തിലാണ് ടോമിനെയും സുഹൃത്തിനെയും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

Related News