പാക്കിസ്ഥാന്‍ വംശജരായ ആറു പേരെ ലൈംഗികാതിക്രമക്കേസില്‍ 101വര്‍ഷത്തെ തടവിന് ശിക്ഷിച്ചു

Web Desk
Posted on November 17, 2018, 4:34 pm

പാക്കിസ്ഥാന്‍ വംശജരായ ആറു പേരെ ലൈംഗികാതിക്രമക്കേസില്‍ 101വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മൊഹമ്മദ് ഇമ്രാന്‍അലിഅക്തര്‍(37),അസിഫ് അലി(33),തന്‍വീര്‍അലി (37),സലാഫ് അഹമ്മദ് അല്‍ഹക്കം (39),നബീല്‍ഖുര്‍ഷിദ്(35),ഇഖ്‌ലാഖ് യൂസുഫ് (34) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

വടക്കന്‍ ഇംഗ്‌ളണ്ടിലെ റോത്തര്‍ഹാം നഗരത്തില്‍ പ്രായപൂര്‍ത്തിയാകാത്തപെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വിവിധ വകുപ്പുകളില്‍ എല്ലാവര്‍ക്കും കൂടി 101 വര്‍ഷം ശിക്ഷ ലഭിച്ചത്. നിയമപരമായ കാരണങ്ങളാല്‍ പേരുവെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു ഏഴാമനും കേസില്‍ ശിക്ഷയുണ്ട്.
പെണ്‍കുട്ടികളെ സൗഹൃദവലയത്തിലാക്കി വനപ്രദേശത്ത് അടക്കം എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ചില ഇരകള്‍ പ്രതികള്‍ക്ക് അനുകൂലമായിരുന്നിട്ടും നിയമം ആരെയും വെറുതേവിട്ടില്ല.