Web Desk

ലണ്ടന്‍

March 27, 2020, 4:59 pm

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ് സ്ഥിരീകരിച്ചു

Janayugom Online

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അദ്ദേഹം ഐസൊലേഷനിലായതും പരിശോധന നടത്തിയതും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എനിക്ക് ചെറിയ തോതില്‍ വൈറസ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. കൊറോണ വൈറസ് പരിശോധനാഫലം പോസിറ്റീവ് ആകുകയും ചെയ്തു. ഇപ്പോള്‍ ഞാന്‍ സ്വയം നിരീക്ഷണത്തിലാണുള്ളത്. എന്നാല്‍ കൊറോണ വൈറസിനെതിരായ സര്‍ക്കാരിന്റെ പോരാട്ടങ്ങളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ നയിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Eng­lish Sum­ma­ry; British Prime Min­is­ter Boris John­son tests pos­i­tive for COVID-19

YOU MAY ALSO LIKE THIS VIDEO