Web Desk

April 06, 2020, 10:53 am

കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Janayugom Online

കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് സെൽഫ് ഐസൊലേഷനിൽ കഴിയുകയായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗ ലക്ഷണങ്ങൾ മാറാത്തതിനെ തുടർന്നാണ് അമ്പത്തിയഞ്ചുകാരനായ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. മാർച്ച് 27 മുതൽ സെൽഫ് ഐസൊലേഷനിൽ കഴിയുകയായിരുന്നു എങ്കിലും പനി കൂടുകയും തുടർന്നു നടത്തിയ പരിശോധനയിൽ ആശുപത്രിയിലേക്ക് മാറാൻ ഡോക്ടർ നിർദ്ദേശിക്കുകയുമായിരുന്നു എന്നാണ് ഡൗണിംഗ് സ്ട്രീറ്റിൽ നിന്നുള്ള ഔദ്യോഗിക വാർത്താ കുറിപ്പിൽ പറയുന്നത്. ആരോഗ്യ നില തൃപ്തികരമാണെന്നും കൂടുതൽ ടെസ്റ്റുകൾ നടത്തേണ്ടതുണ്ടെന്നും

ഗർഭിണിയായ അദ്ദേഹത്തിന്റെ ഭാര്യ കാരി സൈമണ്ട്സിന് ഗലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്, രോഗം ഭേദമായി വരുന്നതായും വാർത്താ കുറിപ്പിൽ പറയുന്നു.

Eng­lish Sum­ma­ry:  British prime min­is­ter boris jhon­son admit­ted in hospital

You may also like this video