Janayugom Online
Vijay Mallya before London Court

വിജയ് മല്യയെ ഇന്ത്യക്ക് വിട്ട് നല്‍കാനുളള ബ്രിട്ടന്‍ കോടതി വിധിക്ക് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയുടെ  അംഗീകാരം

Web Desk
Posted on February 04, 2019, 10:05 pm

ലണ്ടന്‍ : വിജയ് മല്യയെ ഇന്ത്യക്ക് വിട്ട് നല്‍കാനുളള ബ്രിട്ടന്‍ കോടതി വിധിക്ക് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയുടെ  അംഗീകാരം. ഇതിനെതിരെ മല്യക്ക് മേല്‍ക്കോടതിയെ സമീപിക്കാം എന്നാണ് സെക്രട്ടറിയുടെ അറിയിപ്പ്.

വിവാദ മദ്യവ്യവസായി വിജയ് മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ ബ്രിട്ടീഷ് കോടതി തിങ്കളാഴ്ച്ചയാണ് വിധി പറഞ്ഞത്. ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മല്യയുടെ പരാതി പരിഗണിച്ചത്.പ്രതിയെ  ഇന്ത്യക്ക് കെെമാറണം എന്ന തീരുമാനത്തിലേക്ക്കോടതി എത്തുകയായിരുന്നു.

2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്. കോടതിവിധി വിരുദ്ധമാകുമെന്ന സൂചനയില്‍ വായ്പയെടുത്ത മുഴുവന്‍ പണവും തിരിച്ചടയ്ക്കാന്‍ സന്നദ്ധനാണെന്ന് മല്യ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. 9400 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തി 2016 മാര്‍ച്ചിലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്.