ഇടിക്കൂട്ടില്‍ ഇന്ത്യന്‍ താരം ലവ്ലിന ബോര്ഗൊഹെയ്നിന് വെങ്കലം. സെമി ഫൈനലില്‍ തുര്‍ക്കിയുടെ ബുസെനാസ് ലവ്ലിനയുടെ ഫൈനല്‍ സ്വപ്നങ്ങള്‍ തകര്‍ത്തു. ആദ്യ റൗണ്ടില്‍ നന്നായി തുടങ്ങിയെങ്കിലും ആദ്യ റൗണ്ട് അവസാനിച്ചപ്പോള്‍ തുര്‍ക്കി താരമാണ് മുന്‍തൂക്കം നേടിയത്. ബുസെനാസിന്റെ ഹെവി പഞ്ചുകള്‍ക്കെതിരെ ആക്രമിക്കാനുള്ള ശ്രമം ലവ്ലിനയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഇന്ത്യന്‍ താരത്തിന്റെ പഞ്ചുകള്‍ ബ്ലോക്ക് ചെയ്യുന്നതില്‍ ബുസെനാസ് മികവ് കാണിച്ചു.
ആദ്യ രണ്ട് റൗണ്ടുകളും 5–0നാണ് തുര്‍ക്കി താരം സ്വന്തമാക്കിയത്. ഇതോടെ തിരിച്ചു വരാനുള്ള സാധ്യതകള്‍ ഇന്ത്യന്‍ താരത്തിന് മുന്പില് അടഞ്ഞു. ബോക്സിങ്ങില്‍ 2008ല്‍ വിജീന്ദറിലൂടേയും 2012ല്‍ മേരി കോമിലൂടേയുമാണ് ഇന്ത്യ ബോക്സിങ്ങില്‍ മെഡല്‍ നേടിയത്. വമ്പന്മാരായ ജര്‍മനിയുടെ നദൈന്‍ അപ്ടെസിനേയും മുന്‍ ലോക ചാമ്പ്യന്‍ നീന് ചിന് ചെന്നിനേയും തോല്‍പ്പിച്ചാണ് ലവ്ലിന സെമിയിലേക്ക് എത്തിയത്.
English summary; Bronze for Lovelina Borgohein
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.