പുല്ലുപോലെ സിംഹത്തെയുണ്ടാക്കി! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഡാവിഞ്ചി സുരേഷിന്റെ ചൂല് സിംഹം

Web Desk
Posted on August 02, 2020, 8:37 pm

ചൂല്! നിരവധി വിവാദങ്ങളിലും വര്‍ത്തമാനങ്ങളിലും കടന്നുവരുന്ന വാക്കാണത്. അപ്രിയമായ ഇടങ്ങളില്‍ മോശം വാക്കായും വൃത്തിയുടെ കാര്യത്തില്‍ ഒത്തൊരു കൈയാളായും ചൂല് നമ്മുടെ ഇടയില്‍ത്തന്നെ ഉണ്ടെങ്കിലും മറ്റേതുരീതിയില്‍ അതിനെ ഉപയോഗിക്കാമെന്ന് ഡാവിഞ്ചി സുരേഷിന്റെ അത്ര നാം ചിന്തിച്ചുകാണില്ല. അതുതന്നെയാണ് ഡാവിഞ്ചി സുരേഷിന്റെ ‘ചൂല് സിംഹം’ സമൂഹമാധ്യമത്തില്‍ ഇത്രയധികം വൈറലാകാനും കാരണം.

വ്യത്യസ്ഥ മീഡിയങ്ങളില്‍ ചിത്രങ്ങളും ശില്പങ്ങളും തീര്‍ക്കുന്നതില്‍ സിംഹമാണ് ഡാവിഞ്ചി സുരേഷ്. ഈയടുത്ത് വിറകുപയോഗിച്ച് സുരേഷ് നിര്‍മ്മിച്ച പൃത്ഥ്വിരാജ് ഏറെ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

 

lion 2

ഇപ്പോഴിതാ ചൂലുകൊണ്ടും ശില്പം നിര്‍മ്മിച്ചിരിക്കുകയാണ് സുരേഷ്. രണ്ടുതരം ചൂലുകളാണ് ഇതിനായി ഉപയോഗിച്ചത്.  മുപ്പതു ഈര്‍ക്കിലി ചൂലും പത്തു പുല്‍ചൂലും. നാലടി വലിപ്പത്തില്‍ നിര്‍മ്മിച്ച സിംഹത്തല നിര്‍ത്താനായി ചെറിയ കമ്പികളില്‍ വളയം തീര്‍ത്തു  അതിനു മുകളിലാണ് ചൂലുകള്‍ പിടിപ്പിച്ചത്. രണ്ടു ദിവസമെടുത്താണ് സിംഹത്തെ നിര്‍മ്മിച്ചതെന്ന് സുരേഷ് പറയുന്നു.
ജോലിയില്ലാതെ നാലര മാസം വീട്ടിലിരുന്നപ്പോള്‍ സ്വന്തം സൃഷ്ടികളുടെ ടെക്കിനിക്കുകള് വീഡിയോ സഹിതം യൂട്ടൂബിലൂടെ മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നുണ്ട് ഈ കലാകാരന്‍.

 

Sub: Davinchi Suresh used broom to make lion stat­ue

you may like this video also