സഹോദരന് പിന്നാലെ 24 കാരിയായ സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു : വിശ്വസിക്കാനാവാതെ സൗദി മലയാളികള്‍

സഹോദരന് പിന്നാലെ ഇരുപത്തിനാല്കാരിയായ സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന് എം ജോര്‍ജ് ഹൃദയാഘാതം മൂലം അല്‍കോബാറിലെ താമസസ്ഥലത്ത് രണ്ട് മാസം മുമ്പാണ് മരണമടഞ്ഞത്. ഒരു പ്രൈവറ്റ് കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്ന ജിഫിന് എം ജോര്‍ജ്. രാത്രി റൂമില്‍ ഒറ്റയ്ക്ക് കിടന്നുറങ്ങുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. രാവിലെ റൂമില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.
ട്യൂമറെന്ന് തെറ്റിദ്ധരിച്ച് ഡോക്ടർ യുവതിയുടെ വൃക്ക നീക്കം ചെയ്തു
ജോര്‍ജ്ജ്, സോഫി ദമ്പതികളുടെ പുത്രനായ ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ജിനിന് ആണ് ഭാര്യ. ഏകസഹോദരിയായിരുന്നു ജിഫിലി. സഹോദരന് ജിഫിന് മരിച്ചു മാസങ്ങള്‍ പിന്നിടും മുമ്പ് സഹോദരിയും ഇന്നലെ മരിച്ചെന്ന ദുരന്ത വാര്‍ത്തയാണ് സുഹൃത്തുക്കളും ബന്ധുക്കളും കേട്ടത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് സൂചന. ജിഫിലിന് 24 വയസായിരുന്നു. വിവാഹിതയാണ്. ജിഫിന് പ്രൈവറ്റ് കമ്ബനി യായ മാജിദ്അല്ദോസരി കമ്ബനിയില്‍ സേഫ്റ്റി വിഭാഗം ജീവനക്കാരനായിരുന്നു. തലേദിവസം രാത്രിയില്‍ ഭക്ഷണത്തിനു ശേഷം ഉറങ്ങിയ ജിഫിന് കാലത്തു ഉണര്‍ന്നില്ല. പിതാവ് രാവിലെ വിളിച്ചപ്പോള്‍ മരിച്ചിരുന്നു. സമാനമായ മരണമാണ് സഹോദരിക്കും സംഭവിച്ചതെന്നാണ് സൂചന.