നെടുങ്കണ്ടം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജേഷ്ഠന് ഇളയ സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ചു. ശൂലപ്പാറ ബ്ലോക്ക് നമ്പര്‍ 562‑ല്‍ ജിജിയെയാണ് സഹോദരൻ റെജി വാക്കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. കുടുംബ സംബന്ധമായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് സ്ഥിരം സംഭവമാണ്. കാച്ചിച്ച് കൊണ്ടുവന്ന വാക്കത്തികൊണ്ട് റെജി ജിജിയുടെ വീട്ടിലെത്തി വെട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
മാറിനും കൈകള്‍ക്കുമാണ് വെട്ടേറ്റിരിക്കുന്നത്. മാരകമായി വെട്ടേറ്റതിനെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ജിജിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ തൂക്കുപാലം ടൗണില്‍ വെച്ച് സഹോദരങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ബൈക്കില്‍ രക്ഷപെടുവാന്‍ ശ്രമിച്ച റെജിയെ പിന്നീട് നെടുങ്കണ്ടം പൊലീസുകാര്‍ പിടികൂടി. നെടുങ്കണ്ടം ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് സി ജയകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ എസ് കിരണ്‍ എന്നിവരാണ് അന്വേഷണത്തിന് നേത്യത്വം നല്‍കിയത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.