ഓസ്റ്റിൻ: ഗർഭിണിയായ സഹോദരിയെ കഴുത്തുഞ്ഞെരിച്ച് കൊന്ന കേസിൽ സഹോദരൻ അറസ്റ്റിൽ. നോർത്ത് ഡാലസിലാണ് സംഭവം. വിരിഡിയാന അരേവലോ എന്ന യുവതിയെയാണ് പത്തൊന്പതുകാരനായ എഡ്വേർഡോ അരേവാലോ കൊലപ്പെടുത്തിയത്.
യുവതിയെ പ്രതി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കുടുംബത്തിന് ശല്യമാണെന്നാരോപിച്ചാണ് സഹോദരിയെ കൊന്നതെന്ന് എഡ്വേർഡോ പൊലീസിനോട് പറഞ്ഞു. കൊല്ലപ്പെടുമ്ബോൾ വിരിഡിയാന എട്ടു മാസം ഗർഭിണിയായിരുന്നു. ഡിസംബർ 17 മുതൽ കാണാതായ വിരിഡിയാനയുടെ മൃതദേഹം അഞ്ച് ദിവസം കഴിഞ്ഞാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് വിരിഡിയാനയുടെ മൃതദേഹം കോളനിയിൽനിന്ന് 30 കിലോമീറ്റർ അകലെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു.
സഹേദരി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ എഡ്വേർഡോ മുറിയിൽ ആത്മഹത്യ കുറിപ്പ് എഴുതി വയ്ക്കുകയും ചെയ്തു. എന്നാൽ. പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ എഡ്വേർഡോ ആണ് വിരിഡിയാനയെ കൊന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന സഹോദരി കുടുംബത്തിന് ഒരു ഭാരമായിരുന്നു. ജനിക്കാൻ പോകുന്ന കുഞ്ഞിനെ സംരക്ഷിക്കുന്നതിനും കൂടി വേണ്ടിയാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്ന് എഡ്വേർഡോ പറഞ്ഞു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.