അടിമാലി: ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ ജേഷ്ഠ സഹോദരന്‍ അമ്മിക്കല്ലുകൊണ്ടുള്ള ഇടിയേറ്റ് മരിച്ചു. കൊന്നത്തടി കമ്പിളികണ്ടം കമ്പിലൈന്‍ സ്വദേശി വെളളയാമ്പല്‍ ജോസഫാ(26)ണ് മരിച്ചത്. ജോസഫിന്റെ ഇളയ സഹോദരന്‍ ജോഷ്വ (21)ആണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം. കിഡ്‌നി സംബന്ധമായ ചികത്സയുമായി ബന്ധപ്പെട്ട ജോസഫിന്റെയും ജോഷ്വായുടെയും കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ കഴിഞ്ഞ് വരികയായിരുന്നു. ജോസഫും ജോഷ്വയും മാത്രമായിരുന്നു കമ്പിലൈനിലെ വീട്ടില്‍ ഉണ്ടായിരുന്നത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജോസഫിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.