ശാന്തൻപ്പാറ കൊലപാതക കേസ്; മുഖ്യപ്രതിയുടെ സഹോദരൻ അറസ്റ്റിൽ

Web Desk
Posted on November 08, 2019, 7:04 pm

രാജാക്കാട്: ശാന്തമ്പാറ കഴുതക്കുളം മേട്ടില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുഖ്യപ്രതി വസീമിന്റെ സഹോദരന്‍ ഫഹദ് അറസ്റ്റിലായി. കൊലപ്പെടുത്തുമ്പോള്‍ റിജോഷ് അബോധാവസ്ഥയിലായിരുന്നെന്നും കണ്ടെത്തി. പ്രതി വസീമിന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. ശാന്തമ്പാറയില്‍ യുവാവിനെ കൊന്ന് റിസോര്‍ട്ടിന് സമീപം കുഴിച്ചിട്ട സംഭവത്തില്‍ കൊല നടത്തിയത് കഴുത്തുഞെരിച്ചെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കയറോ, തുണിയോ ഉപയോഗിച്ചാണ് കഴുത്തു
ഞെരിച്ചത്.

കൊലപ്പെടുത്തുന്ന സമയത്ത് റിജോഷ് അബോധാവസ്ഥയിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്നും മൃത ശരീരത്തിന് മൂന്ന് ദിവസ്സത്തെ പഴക്കമുണ്ടെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. മദ്യപാന ശീലമുള്ള റിജോഷിന് മദ്യമോ, ഉറക്ക ഗുളികയോ നല്‍കി അബോധാവസ്ഥയിലാക്കിയതിന് ശേഷമാകാം കൊലപാതം നടത്തിയതെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പ്രതി വസാമിന്റെ സഹോദരന്‍ ഫഹദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസ്സം ചോദ്യം ചെയ്യിലിനായി വിളിപ്പിച്ച ഫഹദിനെ വിട്ടയച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പൊലീസ്സിനെ തെറ്റിധരിപ്പിച്ച് അന്വേഷണം വഴിതിരിച്ചുവിട്ടു തുടങ്ങിയ കാരണങ്ങളാണ് കണ്ടെത്തിയത്. റിജോഷിനെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന് ശേഷം ത്രിശൂരില്‍ നിന്നും റിജോഷ് ഭാര്യ ലിജിയെ വിളിച്ചിരുന്നതായി ലിജി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് തെളിവായി ലിജിയെ വിളിച്ച നമ്പര്‍ പൊലീസിന് നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും ഫോണിന്റെ ഉടമ പ്രതി വസീമിന്റെ സഹോദരന്‍ ഫഹദാണെന്നും കണ്ടെത്തി.

മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് തന്റെ ഫോണില്‍ നിന്നും റിജോഷ് വീട്ടിലേയ്ക്ക് വിളിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് പറയുകയും ചെയ്തിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ ഇയാള്‍ പൊലീസിനെ പറഞ്ഞ് തെറ്റിധരിപ്പിച്ചതായി ബോധ്യപ്പെട്ടതോടെ ഇന്നലെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഉടൻ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ കൊലപാതം നടത്തി കടന്നുകളഞ്ഞ പ്രതി വസാമിനും റിജോഷിന്റെ ഭാര്യ ലിജിക്കും വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുെന്നാണ് പൊലീസ് നല്‍കുന്ന വിവരം.