സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ വീടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍

Web Desk
Posted on June 01, 2019, 3:10 pm

തൃശൂര്‍: വാടകവീട്ടില്‍ താമസിച്ചിരുന്ന സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരിക്കടുത്ത് മുള്ളൂര്‍ക്കടയിലാണ് അവണൂര്‍ മണിത്തറ കൃഷ്ണകൃപയില്‍ കിഴുശേരിയില്‍ ശ്രീധരന്‍ നായരുടെ മക്കളായ പ്രഭാകരന്‍ (47), മുരളീധരന്‍(44) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദിവസത്തിലേറെ പഴക്കമുള്ളതാണ് മൃതദേഹങ്ങള്‍. സമീപത്ത് വിഷക്കുപ്പിയും കണ്ടെത്തി.

വീടിനകത്തുനിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെ അയല്‍ക്കാര്‍ വീട്ടുടമയെ വിവരം അറിയിച്ചു. രാവിലെ വീട് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അവണൂരില്‍ നിന്ന് ഏറെനാളായി മുള്ളൂര്‍ക്കരയിലെ വാടക വീട്ടിലായിരുന്നു കാറ്ററിങ് തൊഴിലാളികളായ സഹോദരങ്ങള്‍ താമസിച്ചിരുന്നത്.

ജോലിയില്ലാത്ത ദിവസങ്ങളില്‍ വീടിനുള്ളില്‍തന്നെ കഴിച്ചുകൂട്ടുന്നതാണ് ഇവരുടെ പതിവ്. കുറേനാളായി രണ്ടുപേര്‍ക്കും തൊഴിലില്ലായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. കടുത്ത സാമ്പത്തിക പ്രയാസമാകാം മരണത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ നിഗമനനം. വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് നീക്കി.

YOU MAY ALSO LIKE THIS VIDEO: