പ്രണയബന്ധത്തിന്റെ പേരില്‍ വിധവയെ സഹോദരന്മാര് ചേര്‍ന്നു കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കുഴിച്ചിട്ടു. ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ കൂക്ഡയിലാണു സംഭവം നടന്നത്.
യുവതിയുടെ കാമുകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയെ കൊലപ്പെടുത്തിയതാണെന്നും പൊലീസിനെ വിവരമറിയിക്കാതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. കുറച്ചുകാലമായി യുവതിക്കു സുല്‍ഫിക്കര്‍ എന്ന യുവാവുമായി ബന്ധമുണ്ടായിരുന്നു. ഇയാളെ വിവാഹം ചെയ്യണമെന്നു യുവതി ആഗ്രഹം പ്രകടിപ്പിച്ചു. ഇതാണു ബന്ധുക്കളെ പ്രകോപിപ്പിച്ചത്.
ഏഴു വര്‍ഷം മുന്‍പു യുവതി ഡല്‍ഹി സ്വദേശിയായ ഒരാളെ വിവാഹം ചെയ്തിരുന്നു. കുറച്ചുനാളുകള്‍ക്കുശേഷം ഇവര്‍ ഭര്‍ത്താവുമായി പിണങ്ങി വീട്ടിലേക്കു മടങ്ങി. രണ്ടു വര്‍ഷം മുന്‍പു ഭര്‍ത്താവ് ഒരു അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
സുല്‍ഫിക്കറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ന്യൂ മാണ്ഡി പോലീസ് സുമിത് കുമാര്‍, സോനു എന്നീ സഹോദരന്മാരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.